HOME
DETAILS
MAL
മനോഹര്‍ പരീക്കര്‍ക്ക് പാന്‍ക്രിയാസ് കാന്‍സര്‍; സ്ഥിരീകരണവുമായി ഗോവ സര്‍ക്കാര്‍
backup
October 28, 2018 | 4:17 AM
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പാന്‍ക്രിയാസ് കാന്‍സറാണെന്ന് ഗോവ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
'പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാണ്, അദ്ദേഹം അസുഖബാധിതനാണ് എന്നതാണ് വസ്തുത. പാന്‍ക്രിയാസില്‍ അര്‍ബുദ ബാധിതനാണ്. ഈ വസ്തുത ഒളിച്ചുവെക്കുന്നില്ല'-വിശ്വജിത് റാണെ മാധ്യമങ്ങളെ അറിയിച്ചു.
മുഖ്യമന്ത്രി രോഗബാധിതനാണോ ഭരണം നടത്താനുള്ള ആരോഗ്യമുണ്ടോ എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിജസ്ഥിതി അറിയിക്കണമെന്ന് കാലങ്ങളായി പ്രതിപക്ഷം ആവശ്യപ്പെട്ട് വരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."