HOME
DETAILS

പനി നിയന്ത്രണവിധേയമായില്ല ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യം ശക്തം

  
backup
June 12 2017 | 03:06 AM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%87%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-2


നിലമ്പൂര്‍: മേഖലയില്‍ പനി വ്യാപിച്ച സാഹചര്യത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ ആശുപത്രിയായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നെങ്കിലും അതിനാവശ്യമായ ജീവനക്കാരെ ഇനിയും ആശുപത്രിയില്‍ നിയമിച്ചിട്ടില്ല.  സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എം.എല്‍.എ.യുടെ ഇടപെടലുകള്‍ നടക്കുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
142 പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ജില്ലാ ആശുപത്രിയില്‍ നിലവില്‍ മൂന്നൂറിലേറെ പേരാണ് കിടത്തി ചികില്‍സയിലുളളത്. അവര്‍ക്കാവശ്യമായ ജീവനക്കാര്‍ ഇല്ലാത്തതാണ് വലിയ പ്രശ്‌നമാകുന്നത്.51 സ്റ്റാഫ് നഴ്‌സുമാരാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുളളത്. രോഗികളുടെ എണ്ണം എത്രയോ കൂടുതലുമാണ്. മഴ തുടങ്ങിയതോടെ ദിവസവും 1500-ഓളം രോഗികള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. ഇതില്‍ പകുതിയോളം പേരും പനിബാധിതരായാണെത്തുന്നത്. ഒരു വാര്‍ഡില്‍ ഒരു നഴ്‌സിന്റെ സേവനം മാത്രമാണ് കിട്ടുന്നത്.
വിശ്രമിക്കാനുള്ള സമയംപോലും അവര്‍ക്ക് കിട്ടുന്നില്ല. എന്നാല്‍ സമീപത്തെ പ്രാഥമിക ആശുപത്രികളില്‍ കിടത്തി ചികില്‍സ ഇല്ലാതിരുന്നിട്ടും നാലും അഞ്ചും സ്റ്റാഫ് നഴ്‌സുമാര്‍ ഉണ്ട്. ഉച്ചവരെയുള്ള ഒ.പി. ചികില്‍സ മാത്രമാണിവിടങ്ങളില്‍ നടക്കുന്നത്. ഇവിടെ നിന്നുള്ള സ്റ്റാഫ് നഴ്‌സുമാരില്‍ ചിലരെ ജോലി പുന:ക്രമീകരണത്തിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി നിയമിക്കണമെന്ന ആവശ്യവും ഉണ്ട്. കഴിഞ്ഞ ദിവസം പൊതുപ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് രണ്ട് പേരെ പുന:ക്രമീകരണത്തിന്റെ ഭാഗമായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടു മാത്രം തീരുന്നതല്ല നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍. ഇനിയും കൂടുതല്‍ ജീവനക്കാരെ നിയമിച്ചാല്‍ മാത്രമേ രോഗികളുടെ ദുരിതത്തിന് ആശ്വാസമാകുകയുള്ളു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  22 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago