ദേശീയപാത ഭൂമി ഏറ്റെടുക്കല്‍: ഹിയറിങ് 15 മുതല്‍ തുടങ്ങും
മലപ്പുറം: ദേശീയപാത വികസനത്തിനായി ജില്ലയില്‍ തിരൂര്‍ താലൂക്കിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കുന്ന കുറ്റിപ്പുറം, നടുവട്ടം, കാട്ടിപ്പരുത്തി, ആതവനാട്, കുറുമ്പത്തൂര്‍, മാറാക്കര, കല്‍പ്പകഞ്ചേരി, പെരുമണ്ണ വില്ലേജുകളിലെ ഭൂവുടമകള്‍ക്കായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തിയതികളില്‍ കോട്ടക്കല്‍ ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ ഓഫിസില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ ഹിയറിങ് നടത്തും.
തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ ഹിയറിങ് ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള തിയതികളില്‍ തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രത്യേകം സജ്ജീകരിക്കുന്ന ഓഫിസില്‍ നടക്കും. പൊന്നാനി താലൂക്കിലേത് പൊന്നാനി സിവില്‍ സ്റ്റേഷനിലുള്ള ദേശീയപാതാ സ്ഥലമെടുപ്പ് സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫിസിലും നടക്കും. ഡിസംബര്‍ 15 മുതല്‍ 2019 ജനുവരി 15 വരെയുള്ള ദിവസങ്ങളിലാണ് നടക്കുക. ഡിസംബര്‍ 31നകം ഭൂമിയുമായ ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."