പാലിന് ഇന്‍സെന്റീവ് പദ്ധതി; ജില്ലാതല ഉദ്ഘാടനം ഇന്ന്
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷീര സംഘങ്ങളില്‍ പാല് അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സന്റീവ് നല്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ക്ഷീര വികസ വകുപ്പ് മന്ത്രി കെ രാജു ഇന്ന് നിര്‍വഹിക്കും.
പുല്‍കൃഷി വികസന പദ്ധതി കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മേഖലാ ക്ഷീരോല്പ്പാദക യൂനിയന്‍ ചെയര്മാന് കല്ലട രമേശ് മുഖ്യപ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ് പദ്ധതി വിശദീകരിക്കും.
എ.സുമ, എം. ദര്‍ശനന്‍, ആശാ ശശിധരന്, വി. ജയപ്രകാശ്, ഇ എസ് രമാദേവി, ജൂലിയറ്റ് നെല്‍സണ്‍, എസ് വേണുഗോപാല്‍, എസ്. ഫത്തഹൂദ്ദീന്, ആര് പുഷ്കരന്, കെ. ശോഭ, കെ. ശോഭന, ലേഖാ വേണുഗോപാല്‍, കെ പ്രസാദ്, സി രവീന്ദ്രന്‍പിള്ള, എസ് ശിവന് പിള്ള, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള സ്വാഗതവും വൈ. ഗോപന് നന്ദിയും പറയും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള സ്വാഗതവും വൈ. ഗോപന് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."