HOME
DETAILS

വ്യോമ ഗതാഗതത്തിന്നെതിരായ അയല്‍ രാജ്യങ്ങളുടെ നിലപാട് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഖത്തര്‍ എയര്‍വേസ്

  
backup
June 13, 2017 | 7:12 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

ദോഹ: ഖത്തര്‍ വ്യോമ ഗതാഗതത്തിനെതിരായ ചില അയല്‍ രാജ്യങ്ങളുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് യു എന്‍ സംഘടനയായ ഇന്‍ര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനോട് ആവശ്യപ്പെട്ടു. ഖത്തര്‍ എയര്‍വേസ് ചീഫ് എകിസ്‌ക്യൂട്ടീവ് അക്ബര്‍ അല്‍ബാക്കിര്‍ സി എന്‍ എനിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സൗദി അറേബ്യ, യു എ ഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തരി വിമാനങ്ങള്‍ക്ക് വ്യോമ മേഖല വിലക്കയതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനെ നേരിടാന്‍ നമുക്ക് നിയമപരമായ സംവിധാനങ്ങളുണ്ട്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗൈനൈസേഷന്‍ ഇതില്‍ കാര്യമായി ഇടപെടണം. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷിക്കാഗോ കണ്‍വന്‍ഷന്‍ പ്രകാരം ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനുമായി കരാറിലെത്തിയിട്ടുള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ വിമാനം പറക്കുന്നതിന് അനുവദിക്കാന്‍ ബാധ്യസ്ഥരാണ്. യു എ ഇയും ബഹ്‌റൈനും ഈ കണ്‍വന്‍ഷനില്‍ ഒപ്പുവച്ചിട്ടുണ്ട്. സൗദി ഒപ്പിട്ടിട്ടില്ല. അയല്‍ രാജ്യങ്ങളുടെ ഉപരോധത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടിട്ടുള്ളത് ഖത്തര്‍ എയര്‍വെയ്‌സാണ്. 18 ഇടങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന് ഇപ്പോള്‍ പറക്കാനാവുന്നില്ല.
ഇതിനു പുറമേ സൗദിയും യു എ ഇയും ഖത്തര്‍ എയര്‍വെയ്‌സ് ഓഫിസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്യാന്‍ പോലും അനുവദിക്കാതെ ക്രിമിനല്‍ സംഘടനയോയുടേതെന്ന പോലെയാണ് ഓഫിസുകള്‍ അടച്ചുപൂട്ടിയതെന്ന് അല്‍ബാക്കിര്‍ പറഞ്ഞു.
പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നതോ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വികസന പദ്ധതികളോ മാറ്റിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago