'പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ പ്രതിരോധമരുന്ന് വിതരണം ചെയ്യും'
സുല്‍ത്താന്‍ ബത്തേരി: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികളും പ്രതിരോധ മരുന്ന് വിതരണവും ശാന്തിഗിരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
ശാന്തിഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യപരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ചുള്ളിയോട് നടത്തിയ പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ക്കരണ പരിപാടിയും നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കറപ്പനും, നമ്പ്യാര്‍കുന്നില്‍ നടത്തിയ ക്യാംപ് ശാന്തിഗിരി ആശ്രമം ഇന്‍ചാര്‍ജ് സ്വാമി ആനന്ദ ജ്യോതിജ്ഞാനതപസ്വിയും ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. എസ്. ഹരിപ്രിയ ബോധവല്കരണ ക്ലാസ് എടുത്തു. ശാന്തിഗിരി ആശ്രമം ഏരിയ മാനേജര്‍ എന്‍. ശിവാനന്ദന്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് പി.എ സുനില്‍കുമാര്‍, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാരായ ഹരിഹരന്, മോഹന്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."