കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കഞ്ഞിക്കുഴി പച്ചക്കറിക്ക് ഇനി ഓണ്‍ലൈന്‍ വിപണി
മുഹമ്മ: ജനകീയ പച്ചക്കറി കൃഷിയിലൂടെ പേരും പെരുമയും നേടിയ കഞ്ഞിക്കുഴിയില്‍ നിന്നും ഇനി സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വിപണി.
കൃഷി,മൃഗസംരക്ഷണം,മത്സ്യമേഖല തുടങ്ങിയ മേഖലയിലെ കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കഞ്ഞിക്കുഴി ബ്ലോഗ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നും 17ന് നിലവില്‍ വരുമെന്നും പഞ്ചായത്ത് അധികൃതര്‍. വിവര സാങ്കേതി വിദ്യയുടെ വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍ ഏറ്റവുമധികം ഉപഭോക്താക്കളെ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ്.
സാധാരണ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാത്രമായി ഇത്തരം സംവിധാനം പ്രയോജനപ്പെടും എന്നു മനസിലാക്കിയാണ് ബ്ലോഗ് ആരംഭിക്കുന്നത്. കാര്‍ഷിക മേഖലയിലെ ആത്മയുടെ ഫണ്ട് വിനിയോഗിച്ച് ജീവജാല സമൃദ്ധി പദ്ധതി പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് ആവിഷ്‌ക്കരിച്ചാണ് കഞ്ഞിക്കുഴി ബ്ലോഗ് തുടങ്ങുന്നത്. പദ്ധതി നടത്തിപ്പിനായി ദേശീയ പാതയ്ക്ക് സമീപം ചേര്‍ത്തല എസ് എന്‍ കോളേജിന് എതിര്‍വശമാണ് ഈ വിപണന കേന്ദ്രം തുറന്നിട്ടുള്ളത്.
കംപ്യൂട്ടര്‍ പരിജ്ഞാനത്തിന്റെയും കര്‍ഷകരോട് സംവദിക്കാനുള്ള കഴിവിന്റെയും അടിസ്ഥാനത്തില്‍ ഓഫീസ് സ്റ്റാഫിനെ നിയമിച്ചു. വിപണന കേന്ദ്രവും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പോര്‍ട്ടലും,ബ്ലോഗും കഞ്ഞിക്കുഴിപെരുമ വിളിച്ചോതുന്ന വെബ്‌സൈറ്റും നിലവില്‍ വരുന്നതോടെ കഞ്ഞിക്കുഴിക്കാര്‍ക്കുമാത്രമല്ല രാജ്യത്തെ മുഴുവലന്‍ കര്‍ഷകര്‍ക്കും ആധുനിക സാങ്കേതിക വിദ്യ ഉപയോ ഗിച്ച് വിപണനം നടത്താനും വിപണനം ആര്‍ജ്ജിക്കാനും കഴിയും. ഇതുവഴി കൂടുതല്‍ കര്‍ഷകരെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കാനും വരുമാനം കൂട്ടാനും സാധിക്കും. ശനിയാഴ്ച രാവിലെ 9ന് എസ് എന്‍ കോളേജിന് സമീപമാണ് ഉദ്ഘാടന ചടങ്ങ്. കര്‍ഷകരും ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖത്തിന് ശേഷം 11ന് മന്ത്രി അഡ്വ.കെ രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ പാസ്ബുക്ക് വിതരണം ചെയ്യും. വെറ്റിനറി സര്‍ജന്‍ ഡോ.എസ് ജയശ്രീ പദ്ധതി വിശദീകരിക്കും.കയര്‍കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍,ലാന്റ് ഡവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി പുരുഷോത്തമന്‍,മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ.എന്‍ എന്‍ ശശി,ബ്ലോക്ക് പ്രസിഡന്റ് സിനിമോള്‍ സോമന്‍ എന്നിവര്‍ മുഖ്യാതിഥിയാകും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു,വൈസ്പ്രസിഡന്റ് റോഷ്‌നിസുനില്‍,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി അക്ബര്‍,ലജിതതിലകന്‍,വി പ്രസന്നന്‍,ഡോ.എസ് ജയശ്രീ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."