ഫോട്ടോഗ്രാഫര്‍ക്കെതിരേ കള്ളക്കേസ്: സി.ഐ ഓഫിസ് മാര്‍ച്ച് നടത്തി
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് അല്‍ഫോന്‍സ പബ്ലിക്ക് സ്‌കൂളിലെ പെണ്‍കുട്ടികളുടെ വിവാദ യൂനിഫോം സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച വിഷയത്തില്‍ ഫോട്ടോഗ്രാഫര്‍ ഗ്ലോറിയ ബോസിനെതിരേ സ്‌കൂള്‍ അതികൃതരുടെ പരാതിയെ തുടര്‍ന്ന് പോസ്‌കോ കുറ്റം ചുമത്തി കള്ള കേസ് എടുത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ്് വിഡിയോ ഗ്രഫേഴ്‌സ് യുനിയന്‍ ( സി.ഐ.ടി.യു)ജില്ലാ കമ്മിറ്റിയുടെ നേത്യതത്തില്‍ ഇന്നലെ ഈരാറ്റുപേട്ട സര്‍ക്കിള്‍ ഓഫിസിലേക്ക് മാര്‍ച്ചുംധര്‍ണയും നടത്തി. മാര്‍ച്ച് സി.ഐ ഓഫിസിലെ മുന്നിലെ റോഡില്‍ പൊലിസ് തടഞ്ഞു.
നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു ഓമല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിനു പോള്‍, അനില്‍ കോട്ടയം, കൃസ്റ്റഫര്‍ വാഡി, ബിജു, സന്തോഷ്, ബിജലിസൈന്‍, ഗ്ലോറിയ ബോസ്, അബ്ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു. അതേസമയം യൂനിഫോം പിന്‍ വലിക്കുന്നതിനു മുമ്പ് വിദ്യാര്‍ഥിനികളെ അപമാനിക്കും വിധം യൂനിഫോം വിഷയം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയിലും ,പി.ടി.എ.കമ്മറ്റിയിലുംരൂക്ഷമായ അഭിപ്രായവിത്വാസം ഉടലെടുത്തിരുന്നു.തെറ്റ് ചൂണ്ടി കാട്ടുകയും, വിദൃാത്ഥിനികളുടെ മുഖം അവ്യക്തമാക്കി പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഫോട്ടോഗ്രാഫര്‍ക്ക് എതിരേ കള്ളക്കസ് ചുമത്തുകയും പോസ്‌കോ കുറ്റം ചാര്‍ജ് ചെയ്തതിന്റെ പിന്നില്‍ ഈരാറ്റുപേട്ടയിലെ ഉന്നത രാഷ്ട്രിയ നേതാവിന്റെ ഇടപെടലാണോയെന്ന് കാരണമെന്ന്് പറയുന്നു. അശ്ലീല യൂനിഫോം ഡിസൈന്‍ ചെയ്തത് സംബന്ധിച്ച് .
യൂനിഫോം സ്‌കൂളില്‍ എത്തിച്ചപ്പോള്‍ തന്നെ അധ്യാപികമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഓവര്‍കോട്ട് മാറ്റണമെന്ന് നിര്‍ദ്ദേശം അധ്യാപകര്‍ക്കിടയില്‍ ഉണ്ടായിട്ടും യൂനിഫോം അടിച്ചേല്‍പിക്കുകയായിരുന്നു രക്ഷാകര്‍ത്താക്കള്‍ പറയുന്നു. ഫോട്ടോഗ്രാഫര്‍ക്ക് എതിരേ പോസ്‌കോ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."