HOME
DETAILS

നഗരത്തിലെ വിവാദ റോഡ് നിര്‍മാണം: കൗണ്‍സില്‍ യോഗത്തില്‍ ബഹളം

  
backup
June 13 2017 | 22:06 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0

നീലേശ്വരം: നഗരത്തിലെ വിവാദ റോഡ് നിര്‍മാണം കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. സി.പി.എം, സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കൃഷ്ണപ്പിള്ള മന്ദിരം-എന്‍.ജി സ്മാരക മന്ദിരത്തിനു സമീപത്തേക്കു നഗരസഭ നിര്‍മിക്കുന്ന റോഡിനെച്ചൊല്ലിയാണു യോഗത്തില്‍ ബഹളമുണ്ടായത്. വാക്കേറ്റത്തിനൊടുവില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങിയ കോണ്‍ഗ്രസിന്റെ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എറുവാട്ട് മോഹനനെ മറ്റ് അംഗങ്ങള്‍ അനുനയിപ്പിച്ചു. അജന്‍ഡകള്‍ക്കു ശേഷമാണ് എറുവാട്ട് ഈ വിഷയം ഉന്നയിച്ചത്.
രാജാസ് ക്ലിനിക്കിനു സമീപം മുതല്‍ 250 മീറ്ററോളം നീളമുള്ള നടപ്പാത 12,80,000 രൂപ ചെലവില്‍ വീതി കൂട്ടി റോഡ് നിര്‍മിക്കുന്നത് പാത കടന്നു പോകുന്ന രണ്ട്, മൂന്ന് വാര്‍ഡുകളിലെ അംഗങ്ങളായ താനോ പി.വി രാധാകൃഷ്ണനോ അറിഞ്ഞില്ലെന്ന് അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. അതുകൊണ്ടുതന്നെ പ്രവര്‍ത്തി നിര്‍ത്തിവയ്പിക്കണമെന്നും എറുവാട്ട് ആവശ്യപ്പെട്ടു. വിഷയത്തില്‍ തന്ത്രപരമായി ഇടപെട്ട ചെയര്‍മാന്‍ ഒന്നാം വാര്‍ഡ് കൗണ്‍സലര്‍ പി. കുഞ്ഞിക്കൃഷ്ണനെ സംസാരിക്കാന്‍ ക്ഷണിച്ചു. ഇക്കാര്യം രണ്ടാം വാര്‍ഡ് കൗണ്‍സലറെ അറിയിക്കാന്‍ കോണ്‍ട്രാക്ടര്‍ തന്നെ ഏല്‍പിച്ചുവെന്നും അടിയന്തര കുടുംബ കാര്യങ്ങളില്‍ ഇടപെട്ടതിനാല്‍ വീഴ്ച വന്നുവെന്നും ഏറ്റു പറഞ്ഞതോടെ രാധാകൃഷ്ണന്‍ നിശബ്ദമായി. അല്‍പസമയത്തിനകം ഇദ്ദേഹം യോഗ ഹാള്‍ വിടുകയും ചെയ്തു.
തുടര്‍ന്നു സംസാരിച്ച ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ കുഞ്ഞിക്കൃഷ്ണന്‍, പി.എം സന്ധ്യ, പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍ പി.കെ രതീഷ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നല്‍കിയ റോഡിന്റെ പണി നിര്‍ത്താന്‍ വാര്‍ഡ് കൗണ്‍സലര്‍ ആവശ്യപ്പെടുന്നത് അനുചിതമാണെന്നും ആവശ്യം പിന്‍വലിക്കണമെന്നും പറഞ്ഞു.
പ്രവൃത്തിയെയല്ലെന്നും വാര്‍ഡ് കൗണ്‍സലറെ അറിയിക്കാതെ എസ്റ്റിമേറ്റ ് എടുത്തതിനെയും ഓവുചാല്‍ വഴിമാറ്റാനുള്ള ശ്രമത്തെയുമാണു ചോദ്യം ചെയ്തതെന്നും ചര്‍ച്ച വഴിമാറ്റാന്‍ ശ്രമിക്കരുതെന്നും എറുവാട്ട് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച

International
  •  13 days ago
No Image

തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി

Kerala
  •  13 days ago
No Image

നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ

National
  •  13 days ago
No Image

പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില്‍ നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന്‍ പൗരന് ദാരുണാന്ത്യം

Saudi-arabia
  •  13 days ago
No Image

പെരിയാറിൽ നിന്ന് പാരാ ഒളിംപിക്സിലേക്ക്: ജൈത്രയാത്ര തുടർന്ന് ആസിം വെളിമണ്ണ

Kerala
  •  13 days ago
No Image

രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവ്; വീണ്ടെടുക്കലിൽ കേരളം ഒന്നാമത്; എൻസിആർബി റിപ്പോർട്ട്

National
  •  13 days ago
No Image

ലോക അധ്യാപക ദിനം; 200-ലധികം അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ട് ദുബൈ കിരീടാവകാശി

uae
  •  13 days ago
No Image

ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ക്യാഷ് ഓൺ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങൾ: ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

National
  •  13 days ago
No Image

ഖുബ്ബൂസിന്റെ വില വര്‍ധിക്കില്ല; ഊഹാപോഹങ്ങള്‍ തള്ളി കുവൈത്ത്

Kuwait
  •  13 days ago
No Image

നവരാത്രി ഉത്സവത്തിനിടെ ക്ഷേത്രത്തിൽ സംഘർഷം; മധ്യസ്ഥതയ്ക്ക് ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്നു; 6 പേർക്കെതിരെ കൊലപാതകക്കേസ്

crime
  •  13 days ago