HOME
DETAILS

ഭക്തിയുടെ നിറവില്‍ വിശുദ്ധ കഅ്ബ കഴുകി; കേരളത്തില്‍ നിന്ന് സാദിഖലി തങ്ങളും എം.എ യൂസഫലിയും പങ്കെടുത്തു

  
backup
September 16, 2019 | 4:20 PM

kaaba-showering-function

 

മക്ക: ഭക്തിയുടെ നിറവില്‍ ലോക മുസ്‌ലിംകളുടെ സിരാകേന്ദ്രമായ മക്കയിലെ വിശുദ്ധ കഅ്ബ കഴുകി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.

പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍ഭാഗം കഴുകിയത്. ഇതേ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് ഉള്‍വശത്തെ ചുമരുകള്‍ തുടച്ചു. നേരത്തെ മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങു നടന്നിരുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ഏതാനും വര്ഷങ്ങളായി തിരക്കൊഴിഞ്ഞ വേളയില്‍ സൗകര്യത്തിനനുസരിച്ച് ഇരുഹറം കാര്യാലയ വിഭാഗം മുഹറത്തിലെ ഒരു തിയ്യതി നിശ്ചയിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. മുഹറത്തിനു പുറമേ ശഅബാന്‍ ഒന്നിനും ചടങ്ങ് നടക്കാറുണ്ട്.

 

മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ഹജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് ബിന്‍തന്‍, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മക്ക ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹിശാം അല്‍ഫാലിഹ് എന്നിവരും മന്ത്രിമാരും നയതതന്ത്ര പ്രതിനിധികളും മുസ്‌ലിം രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് വകുപ്പ് മേധാവികളും വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരും സര്‍ക്കാര്‍ വകുപ്പ് മേധാവികളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു.

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിശുദ്ധ കഅ്ബയുടെ കിസ്‌വ താഴ്ത്തി സാധാരണ നിലയിലാക്കിയിരുന്നു. ഹജ്ജ് സമയത്തുണ്ടാകുന്ന കടുത്ത തിരക്ക് കണക്കിലെത്തുന്നതാണ് ഹജ്ജിനു മുന്നോടിയായി കിസ്‌വ ഉയര്‍ത്തികെട്ടിയിരുന്നത്. ഇപ്പോള്‍ ഹാജിമാരെല്ലാം മക്കയില്‍ നിന്നും ഒഴിവായത് മൂലം തിരക്കൊഴിഞ്ഞപ്പോഴാണ് ഉയര്‍ത്തികെട്ടിയിരുന്ന കിസ്‌വ താഴ്ത്തിയിട്ട് സാധാരണം നിലയിലാക്കിയത്. ഇന്ത്യയില്‍നിന്ന് മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസുഫലി, എന്നിവരും കര്‍മത്തില്‍ സംബന്ധിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  8 days ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  8 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  8 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  8 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  8 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  8 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  8 days ago
No Image

ബെഡിൽ കിടന്ന രോഗിക്ക് ഡോക്ടറുടെ ക്രൂരമർദനം; ഡോക്ടർക്ക് സസ്പെൻഷൻ

crime
  •  8 days ago
No Image

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് വി.ഡി സതീശന്‍

Kerala
  •  8 days ago
No Image

മരിച്ച യുവാവ് ജീവനോടെ സ്റ്റേഷനിൽ; ഞെട്ടിത്തരിച്ച് ഗ്രാമം,വെട്ടിലായി പൊലിസ്

Kerala
  •  8 days ago