HOME
DETAILS

രോഗം പരത്തുന്ന താലൂക്കാശുപത്രി; അധികൃതര്‍ക്ക് മൗനം

  
backup
June 14 2017 | 00:06 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6


പൊന്നാനി: സാധാരണ രോഗം ഭേദമാകാനാണ് ആശുപത്രിയിലേക്ക് രോഗികള്‍ വരാറെങ്കില്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ സ്ഥിതി മറ്റൊന്നാണ്. ഇവിടെ ഒരിക്കല്‍ വന്നു പോയാല്‍ മാറാരോഗങ്ങളോ പകര്‍ച്ചവ്യാധികളോ പിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും സിറിഞ്ചുകളും രക്തം നിറഞ്ഞ കോട്ടണും വരാന്തയില്‍ തന്നെ ഉപേക്ഷിച്ച അവസ്ഥയിലാണ്. ദിനേനെ മുവായിരത്തിലധികം രോഗികള്‍ ഒ.പി യില്‍ പരിഗോധനക്കെത്തുന്ന ആശുപത്രിയില്‍ വരാന്തയില്‍ രോഗികള്‍ നില്‍ക്കുന്നിടത്ത് തന്നെയാണ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ ആശുപത്രി മാലിന്യങ്ങള്‍ ബക്കറ്റില്‍ ഉപേക്ഷിച്ചത്.
രക്തത്തിലും മറ്റും ഇരിക്കുന്ന ഈച്ചകള്‍ രോഗികളുടെ മുറിവിലും ഇരിക്കുന്ന ദുരന്തകാഴ്ചയാണിവിടെ .
ചെറിയൊരു രോഗവുമായി വരുന്ന രോഗി താലൂക്കാശുപത്രിയില്‍ കൂടുതല്‍ നേരം ഇരുന്നാല്‍ പകര്‍ച്ചവ്യാധിയുമായാകും തിരിച്ചുപോക്ക്. ആശുപത്രി മാലിന്യങ്ങള്‍ വരാന്തയില്‍ ഉപേക്ഷിച്ചത് ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നടപടിയെടുക്കാമെന്ന് അറിയിച്ചെങ്കിലും കാര്യങ്ങള്‍ പഴയപടി തന്നെ.
ആശുപത്രി പരിസരം കണ്ടാല്‍ അറയ്ക്കുന്ന മാലിന്യക്കാഴ്ചകളും ദുര്‍ഗന്ധവുമാണ് . പ്രസവ വാര്‍ഡിന് തൊട്ടുപിന്നില്‍ ശുചിമുറി മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. മലിനജലം ദിവസങ്ങളായി കെട്ടിക്കിടക്കുകയാണ്. ജനറല്‍ വാര്‍ഡിനടുത്ത് അഴുക്കുചാല്‍ ഒഴുക്കുനിലച്ച് കിടക്കുന്നു. ഇടിഞ്ഞുവീണ ചുറ്റുമതില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ശുചിമുറി മാലിന്യം തള്ളുന്ന ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. രോഗികളെയും കൂടെ നില്‍ക്കുന്നവരെയും കൊതുകുകള്‍ രാത്രി ഉറങ്ങാനനുവദിക്കുന്നില്ല.
താലൂക്കാശുപത്രിയില്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യമലിനജല പ്രശ്‌നങ്ങള്‍ക്ക് മൂന്നു മാസത്തിനകം ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് നഗരസഭാധ്യക്ഷന്റെ വാഗ്ദാനം . മാലിന്യസംസ്‌കരണത്തിനും മലിനജലം ശുദ്ധീകരിച്ച് ഒഴുക്കിവിടുന്നതിനും കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതിനായി 70 ലക്ഷം രൂപ നഗരസഭ തനതു ഫണ്ടില്‍നിന്നു വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷന്‍ സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  3 months ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  3 months ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  3 months ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  3 months ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  3 months ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  3 months ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  3 months ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  3 months ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  3 months ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  3 months ago