സ്റ്റേഡിയം സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവരെ സമീപിക്കുമെന്ന് സംരക്ഷണസമിതി
തിരൂര്‍: നഗരസഭാ ചെയര്മാന്, എം.എല്‍.എ, മന്ത്രിമാരായ കെ.ടി.ജലീല്‍, ഇ.പി ജയരാജന് എന്നിവരെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സ്റ്റേഡിയം സംരക്ഷിക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി ചര്‍ച്ച നടത്താനും നിവേദനം സമര്‍പ്പിക്കാനും സ്റ്റേഡിയം സംരക്ഷണ സമിതി തീരുമാനിച്ചു.
തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തിരൂരിലെ ക്ലബുകളുടെയും കായിക പ്രേമികളുടെയും സംയുക്ത ജനറല്‍ ബോഡിയോഗത്തിലാണ് സംരക്ഷണ സമിതി രൂപീകരിച്ച് തീരുമാനങ്ങളെടുത്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ച യോഗത്തില്‍ യോഗത്തില്‍ കള്ളിയത്ത് അന്‍വര്‍ സാദത്ത് അധ്യക്ഷനായി. കെ.എം ഷുക്കൂര്‍, രഞ്ജിത് തൃക്കണ്ടിയൂര്‍, ഇബ്രാഹിം മോന്, മുജീബ് താനാളൂര്‍, അബ്ദുല്‍ ഖാദര്‍ കൈനിക്കര, മോഹനന്, സാഹിര്‍ മോന്, പി. അബ്ദുസമദ്, ഹമീദ് കൈനിക്കര സംസാരിച്ചു. ഭാരവാഹികള്‍: കള്ളിയത്ത് അന്‍വര്‍ സാദത്ത് (ചെയര്മാന്), അബ്ദുറഹിമാന് കുഞ്ഞലവി (വൈസ് ചെയര്മാന്), വി.പി മുഹമ്മദ് കാസിം (ജനറല്‍ കണ്‍വീനര്‍), എ.ഹമീദ്, അബൂബക്കര്‍ ഒമേഗ (കണ്‍വീനര്‍), പി അബ്ദുസമദ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."