HOME
DETAILS

'റോഡ് സൈഡ് ഐസിയു'വുമായി യൂത്ത് കോണ്‍ഗ്രസ്

  
backup
June 14, 2017 | 7:16 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%a1%e0%b5%8d-%e0%b4%90%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%82

മലപ്പുറം: ഡങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ മരണപ്പെട്ടിട്ടും സര്‍ക്കാറിന്റെ അലംഭാവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് പരിസരത്ത് റോഡ്‌സൈഡ് ഐസിയു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിലൊക്കെ ആരോഗ്യ രംഗത്ത് നിരവധി നിയമങ്ങള്‍ നടത്തിയും ആവശ്യത്തിന് മരുന്ന് നല്‍കിയും സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

കാലവര്‍ഷക്കാലത്ത് രോഗികളുടെ എണ്ണം നാലിരട്ടി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ അത്തരം സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നിരവധി ഒഴിവുകള്‍ നിലവിലുള്ളത്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടാണ്. രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും രോഗങ്ങളെയും രോഗപ്രതിരോധ പ്രവര്‍ത്തനവും സംബന്ധിച്ച ലഘുലേകള്‍ വിതരണം ചെയ്യാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
കലക്‌ട്രേറ്റിന് മുന്നില്‍ പ്രതീകാത്മക ഐ.സി.യു തയാറാക്കി മുഴുവന്‍ പ്രവര്‍ത്തകരുടെയും കൈയിലും ഗ്ലൂക്കോസ് ഡ്രിപ്പ് കുത്തിവച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി വി എ കരീം ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സി.കെ രതീഷ് കൃഷ്ണ, പി.ആര്‍ രോഹില്‍നാഥ്, ഹസ്സന്‍ പൊന്നോത്ത്, എം.കെ മുഹ്‌സിന്‍, സി.കെ ഹാരിസ്, നാസര്‍ പറപ്പൂര്‍, സജാദ് ബാബു, ജൈസല്‍ എളമരം, ഷിജോ മൂത്തേടം, സി.എ ഫൈറൂസ്, സിയാദ് പോങ്ങാടന്‍, അന്‍വര്‍ അരൂര്‍, ലത്തീഫ് കൂട്ടാലുങ്ങല്‍, ദിനേശ് മണ്ണാര്‍മല സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  7 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  7 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  7 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  7 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  7 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  7 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  7 days ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  7 days ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  7 days ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  7 days ago