HOME
DETAILS

മതസംഹിതയെ ദുര്‍വ്യാഖ്യാനിക്കരുത്

  
backup
September 19 2019 | 22:09 PM

should-not-misinterpret-religious-fabric-776301-212

 

'അല്ലാഹു ഭുവന-വാനങ്ങളെപ്പടച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അവങ്കല്‍ പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയ മാസങ്ങളാണ്. അതാണ് ഋജുവായ മതം. അതുകൊണ്ട് ആ വിശുദ്ധ മാസങ്ങളില്‍ നിങ്ങള്‍ (യുദ്ധത്തിനിറങ്ങി) സ്വന്തത്തോട് അതിക്രമം കാട്ടരുത്. എന്നാല്‍ ബഹുദൈവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കില്‍ അതുപോലെ സംഘടിതരായി അവരോട് നിങ്ങളും പോരാടുക. നിങ്ങളറിയണം, സൂക്ഷ്മാലുക്കളോടൊപ്പമാണ് അല്ലാഹു' (വി.ഖു 9:36).
വിശുദ്ധ ഖുര്‍ആനിലെ സൂറത്തുത്തൗബയിലെ സൂക്തമാണിത്. യുദ്ധ വിളംബരം, അസമാധാനാവസ്ഥ, കപട വിശ്വാസികളുടെ അഭിശപ്ത സ്വഭാവ ശീലങ്ങള്‍ എന്നിവയാണ് പ്രസ്തുത അധ്യായത്തിന്റെ ഉള്ളടക്കം. വര്‍ത്തമാന സാഹചര്യത്തില്‍, ഇസ്‌ലാം വിരുദ്ധ പ്രചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിഷയങ്ങളിലൊന്നാണിത്. വിവിധ കാലഘട്ടങ്ങളിലെ മതപണ്ഡിതരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സവിസ്തര വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെ തദ്‌വിഷയമായി ഇസ്‌ലാം വിരുദ്ധ ആരോപണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ് യുക്തിവാദികളും ഫാസിസ്റ്റ് സംഘികളും.
ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മതമുള്ളവനും ഇല്ലാത്തവനുമൊക്കെ സര്‍വ സ്വാതന്ത്ര്യവുമുള്ള രാജ്യത്ത്, ഒരു മതത്തിന്റെ മാത്രം വിശ്വാസ കാര്യങ്ങളില്‍ ഇടപെടുകയും അവരുടെ മതഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ മാത്രം വിവാദമാക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയാണ് നാം ചര്‍ച്ചയാക്കേണ്ടത്.
അമുസ്‌ലിംകളെ നിശ്ലേഷം ഇല്ലാതാക്കണമെന്ന് ഖുര്‍ആനിക ആഹ്വാനമുണ്ടെന്നും മതേതര ഇന്ത്യയില്‍ ഇതു നടപ്പിലാക്കുകയാണ് മുസ്‌ലിം സംഘടനകളുടെ ലക്ഷ്യമെന്നും വരെ പ്രചരിപ്പിക്കുന്നുണ്ട്. യുദ്ധവിളംബര സൂക്തങ്ങളുടെ സാഹചര്യങ്ങള്‍ പഠനവിധേയമാക്കാതെയാണ് ഇത്തരം വിമര്‍ശനമുന്നയിക്കുന്നത്.
ഹിജ്‌റ ആറാം വര്‍ഷം പ്രവാചകന്‍ തിരുനബി (സ്വ)യും മക്കാ നിവാസികളും തമ്മില്‍ ചരിത്രപ്രസിദ്ധമായ ഹുദൈബിയ്യ കരാര്‍ നടന്നു. പത്തുവര്‍ഷത്തേക്കായിരുന്നു കരാര്‍. അതിലെ വ്യവസ്ഥയനുസരിച്ച് ഇതര ഗോത്രക്കാര്‍ക്ക് നബി(സ്വ)യുമായോ മക്കക്കാരുമായോ സഖ്യത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, പ്രവാചകനുമായി സഖ്യത്തില്‍ നിന്നിരുന്ന ബനൂഖുസാഅ ഗോത്രക്കാരെ, മക്കക്കാരുമായി സഖ്യത്തിലായിരുന്ന ബനൂബക്ര്‍ ഗോത്രക്കാര്‍ അക്രമിക്കുകയും മക്കക്കാര്‍ അവരെ പരസ്യമായി സഹായിക്കുകയും ചെയ്തു. ആക്രമണത്തില്‍ ബനൂഖുസാഅക്ക് ധാരാളം ധന നഷ്ടവും ജനനഷ്ടവുമുണ്ടായി. അവര്‍ പ്രവാചകനോട് സഹായമഭ്യര്‍ഥിച്ചു. നബി പതിനായിരം അനുചരരുമായി മക്കയിലെത്തി മക്ക കീഴടക്കി.
കരാര്‍ ലംഘിച്ച മക്കാ നിവാസികള്‍ക്ക് നാല് മാസം സാവകാശവും നല്‍കി. തങ്ങളുടെ അധീനതയിലായ മക്കയില്‍ ബഹുദൈവ വിശ്വാസം അനുവദിക്കില്ലെന്നും നിങ്ങള്‍ക്കു പശ്ചാത്തപിച്ചു മടങ്ങാന്‍ അവസരമുണ്ടെന്നും അവരെ ഉണര്‍ത്തി. നാലു മാസത്തെ സന്ധികാലം കഴിഞ്ഞാല്‍ പ്രഖ്യാപിത യുദ്ധമായി. പ്രതിരോധമുറകളൊക്കെ സ്വീകരിക്കണം. ഇസ്‌ലാമിനോടുള്ള ശത്രുത കൈവെടിഞ്ഞ് സത്യവിശ്വാസം പുല്‍കിയവരോട് പകതീര്‍ക്കരുതെന്നും അവരെ പാട്ടിനുവിട്ടേക്കണമെന്നും ഇസ്‌ലാം കല്‍പിച്ചു. എന്നാല്‍ മേല്‍പറഞ്ഞ അവിശ്വാസികള്‍ തന്നെ മുസ്‌ലിംകളോട് അഭയം തേടിയാല്‍ അവര്‍ക്ക് അഭയം നല്‍കാനും ഇസ്‌ലാം ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍, ഈയൊരു ചരിത്ര പശ്ചാത്തലത്തെ ബോധപൂര്‍വം അവഗണിച്ചാണ് ഇസ്‌ലാമിക വിരുദ്ധ പ്രചാരണങ്ങളും വികലവിവരങ്ങളും ചിലര്‍ സൃഷ്ടിക്കുന്നത്. നീതിയുക്തമായ നിലപാടു കൈകൊണ്ട്, സന്ധിലംഘകര്‍ക്ക് പോലും സാവകാശം നല്‍കി, മുസ്‌ലിം അധീന പ്രദേശങ്ങളില്‍ അഭയം തേടിയവര്‍ക്ക് നിര്‍ഭയത്വം നല്‍കിയ ഇസ്‌ലാമിന്റെ പൂര്‍വകാല ചരിത്രങ്ങളെ ഇത്രയധികം വക്രീകരിക്കുന്നതിനു പിന്നിലെ ഒളിയജണ്ടകളെ നാം തിരിച്ചറിയാതെ പോവരുത്.
അക്രമവും കൊലപാതകവും മഹാപാതകമായി കാണുന്ന ദര്‍ശനമാണ് ഇസ്‌ലാം. അകാരണമായി ഒരു മനുഷ്യനെ കൊല്ലുക എന്നത് ഇസ്‌ലാമില്‍ അതീവഗുരുതരവും അത്യന്തം നിഷ്ഠുരവുമായ മഹാപാതകമാണ്; ഒരു മനുഷ്യജീവന്‍ സംരക്ഷിക്കലാവട്ടെ വളരെ പരിപാവനവുമാണ്. ഒരു നിരപരാധിയുടെ ഘാതകനെ വധശിക്ഷക്കു വിധേയമാക്കണമെന്നാണ് മതനിയമം. അറബ്-മുസ്‌ലിം രാജ്യങ്ങളിലൊക്കെ പരസഹസ്രം അമുസ്‌ലിംകള്‍ അതീവ സുരക്ഷിതരായി കഴിഞ്ഞുകൂടുന്നത് ഈ വിശാല വീക്ഷണത്തിന്റെ ജീവിക്കുന്ന ദൃഷ്ടാന്തമാണ്. ഒരറ്റ അമുസ്‌ലിമിനെ കൊണ്ടും അവിടങ്ങളില്‍ ഒരിക്കലെങ്കിലും 'അല്ലാഹു അക്ബര്‍' വിളിക്കപ്പെട്ടിട്ടില്ലല്ലോ. ജനങ്ങള്‍ ഏതൊരാളുടെ കൈയിലും നാക്കിലും നിന്നു സുരക്ഷിതരാണോ അവനാണ് മുസ്‌ലിം എന്നാണ് പ്രവാചക തിരുമേനി വിശ്വാസിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.
സ്രഷ്ടാവിന്റെ ഇഷ്ടദാസന്മാരെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ വിശദീകരിച്ചിടത്ത്, അന്യായമായി കൊലപാതകം ചെയ്യാത്തവരാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുന്നുണ്ട്. അല്ലാഹുവിനോടൊപ്പം മറ്റൊരു ദൈവത്തെ ആരാധിക്കാത്തവരും അവന്‍ വിശുദ്ധി കല്‍പിച്ച ഒരു ജീവനെ അന്യായമായി വധിക്കാത്തവരും വ്യഭിചരിക്കാത്തവരുമാണവര്‍; ആരൊരാള്‍ ഇവ അനുവര്‍ത്തിക്കുന്നുവോ അവന്‍ കഠോര ശിക്ഷ കണ്ടെത്തുന്നതും അന്ത്യനാളില്‍ ഇരട്ടി ശിക്ഷ നല്‍കപ്പെടുന്നതും ഹീനനായി അവനതില്‍ ശാശ്വതവാസം നയിക്കുന്നതുമാണ് (വി.ഖു 25:68).
മൂസാ നബിയില്‍ നിന്ന് അബദ്ധത്തില്‍ സംഭവിച്ച വധത്തെ പോലും ഖുര്‍ആന്‍ വിശദീകരിച്ചത് പൈശാചിക പ്രവര്‍ത്തനം, അക്രമം എന്നിങ്ങനെയാണ്. 'മൂസാ നബി പരിതപിച്ചു. പിശാചിന്റെ ചെയ്തിയത്രെ ഇത്; നിശ്ചയം സ്പഷ്ടമായും വഴിതെറ്റിക്കുന്ന പ്രതിയോഗി തന്നെയാണവന്‍. മൂസാ നബി പശ്ചാത്തപിച്ചു. നാഥാ എനിക്കു നീ പൊറുത്തുതരേണമേ, അങ്ങനെ അദ്ദേഹത്തിനവന്‍ പാപമോചനം നല്‍കി. ഏറെ മാപ്പരുളുന്നവനും കരുണാമയനും തന്നെയത്രെ അവന്‍ (വി.ഖു 28:16).
പ്രത്യേക സാഹചര്യങ്ങളില്‍, അതും അതിസങ്കീര്‍ണ സാഹചര്യങ്ങളില്‍ മാത്രം യുദ്ധം അനുവദിച്ച ഇസ്‌ലാമിന്റെ നിയമസംഹിതകള്‍ക്കു നേരെ വിരല്‍ചൂണ്ടുന്നവരുടെ ലക്ഷ്യം നിഗൂഢമാണ്. അമുസ്‌ലിംകളോട് അസഹിഷ്ണുതയോടെ പെരുമാറണമെന്നാണ് ഇസ്‌ലാമിന്റെ ഭാഷ്യം എന്നു പോലും പ്രചരിപ്പിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളിലേതു പോലെ ഇസ്‌ലാം വിരുദ്ധ ചിന്തകള്‍ക്ക് വേരുപിടിപ്പിക്കാനുള്ള കുത്സിതശ്രമങ്ങളാണ് ഇതിനു പിന്നില്‍. മനുഷ്യത്വ രഹിതമായ ഒന്നും ഇസ്‌ലാമിക നിയമസംഹിതകളില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ മതവിരുദ്ധമായവ ഒരു നിലക്കും സ്വീകരിക്കരുതെന്ന കണിശനിര്‍ദേശവുമുണ്ട്. അവിശ്വാസികളെ ബോധിപ്പിക്കുന്നതു നമ്മുടെ മതസൗഹാര്‍ദാന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്നുണ്ടെന്നാണ് ചിലരുടെ ആരോപണം. അത്തരക്കാര്‍ക്ക് കുടപിടിക്കുന്നതിനു പകരം ധീരമായി ശബ്ദിക്കുകയാണ് പുതിയ കാല സാഹചര്യത്തിലെ പണ്ഡിത ദൗത്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago