HOME
DETAILS

തണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്

  
backup
June 14, 2017 | 8:58 PM

%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b3%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d


വടകര: വടകര ജെ.ടി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന തണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വഹിക്കും.
'നേരത്തെ ഇടപെടാം കരുത്തരാക്കാം' എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ പ്രസവാനന്തരം മുതല്‍ ആറ് വയസു വരെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ളതാണെന്ന് തണല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് സ്‌പെഷല്‍ സ്‌കൂള്‍ എന്ന കാഴ്ച്ചപ്പാടിനെ തിരുത്തുംവിധം ഇടപെടുകയാണ് സെന്ററിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പരിശീലന രീതികള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ കണ്ടെത്താനും പൊതുവിദ്യാലയങ്ങളില്‍ തന്നെ അവര്‍ക്ക് വിദ്യഭ്യാസം ആര്‍ജ്ജിക്കും വിധം പ്രാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഒരു വയസ്സു മുതല്‍ ഭിന്നശേഷി ലക്ഷണങ്ങള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് ശാസ്ത്രീയമായ തെറാപ്പികളിലൂടെയും അമ്മയെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പരിശീലനങ്ങളിലൂടെയും മികച്ച മാറ്റമുണ്ടാക്കാന്‍ സാധിക്കും.
ആറ് വയസ്സാകുമ്പോഴേക്കും കുട്ടി പൊതുവിദ്യാലയങ്ങളില്‍ പോകാന്‍ തക്ക വിധത്തില്‍ കഴിവുകള്‍ ആര്‍ജിച്ചിരിക്കും. പ്രസവാനന്തരം ഭിന്നശേഷി സാധ്യതകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
ഓട്ടിസം, സെറിബ്രര്‍ പാള്‍സി, മെന്റലി റിട്ടാര്‍ഡ്, കാഴ്ച-കേള്‍വി പരിമിതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് നൂതനവും ശാസ്ത്രീയവുമായി പദ്ധതികളാണ് സെന്ററില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഫിസിയോ തെറാപ്പി, ഒക്വുപേഷന്‍ തെറാപ്പി, സൈക്കോ തെറാപ്പി, സ്‌പെഷല്‍ എജ്യുക്കേഷന്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കും. തണലിന്റെ നിലവിലുള്ള സ്‌പെഷല്‍ സ്‌കൂളില്‍ അഞ്ഞൂറിലേറെ കുട്ടികള്‍ പഠിക്കുന്നുണ്ട്.
പുതിയ അധ്യയന വര്‍ഷം നൂറിലേറെ കുട്ടികള്‍ ചേര്‍ന്നിട്ടുമുണ്ടെന്ന് തണല്‍ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ തണല്‍ ചെയര്‍മാന്‍ ഡോ.വി ഇദ്‌രിസ്, സെക്രട്ടറി ടി.ഐ നാസര്‍, ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് സാലി, എടച്ചേരി തണലിനെ പ്രതിനിധീകരിച്ച് ടി.പി ശ്രീധരന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  a day ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  a day ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  2 days ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി - ഗവർണർ സമവായം; സി.പി.ഐക്ക് അതൃപ്തി;സി.പി.എമ്മിലും എതിർപ്പ്

National
  •  2 days ago
No Image

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

Kerala
  •  2 days ago
No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  2 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  2 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  2 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  2 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  2 days ago