HOME
DETAILS

മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

  
backup
September 20, 2019 | 7:19 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af

 

തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കേരളത്തിന് സഹായകരമായ വിധത്തില്‍ കൂടുതല്‍ പണം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായുള്ള ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മാനദണ്ഡപ്രകാരം 2101.9 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി കേന്ദ്രസംഘത്തിന് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. ഇതിന്റെ പതിന്‍മടങ്ങ് പണം ലഭിച്ചെങ്കില്‍ മാത്രമേ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. അതിനാണ് പ്രത്യേക പാക്കേജ് തയാറാക്കുന്നത്. കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ റവന്യു മന്ത്രിക്കൊപ്പം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്തു.
2018ലെ പ്രളയ ദുരന്തം സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും കേരളത്തെ ദുരന്തം ബാധിച്ചതെന്ന് മന്ത്രിമാര്‍ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി. കൃഷി, ജലസേചനം, റോഡ്, വൈദ്യുതി എന്നിവയുടെയെല്ലാം നാശനഷ്ടം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രത്യേകമായി കേന്ദ്ര സംഘത്തിന് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സംഭവിച്ച കവളപ്പാറയും പുത്തുമലയും സംഘം സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ ഭീകരാവസ്ഥ ബോധ്യപ്പെട്ടതായി അവര്‍ യോഗത്തില്‍ അറിയിച്ചു.
ഈ മാസം 16നാണ് ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം എത്തിയത്. ഇവര്‍ രണ്ടു സംഘങ്ങളായി വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു. ഒരു സംഘം മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളും മറ്റൊരു സംഘം എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളും സന്ദര്‍ശിച്ചു. സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മെഹ്ത്ത, ടി. കെ ജോസ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ദുരന്ത നിവാരണം മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം

uae
  •  8 days ago
No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  8 days ago
No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  8 days ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  8 days ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  8 days ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  8 days ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  8 days ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  8 days ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  8 days ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  8 days ago