HOME
DETAILS

വയനാട് റെയില്‍വേ പുതിയ നിര്‍ദേശവുമായി യുവാക്കള്‍

  
backup
June 14 2017 | 21:06 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8

 

 

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-ബത്തേരി-നിലമ്പൂര്‍, മൈസൂരു-മാനന്തവാടി-തലശേരി റെയില്‍ പദ്ധതികള്‍ ത്രിശങ്കുവിലായിരിക്കെ പുതിയ നിര്‍ദേശവുമായി യുവ എന്‍ജിനീയറും സുഹൃത്തും.
ദുബായിലെ അല്‍ഫാന എന്‍ജിനീയറിങ് കമ്പനിയില്‍ കണ്‍സള്‍ട്ടന്റായ മെക്കാനിക്കല്‍ എന്‍ജീനീയര്‍ പുല്‍പ്പള്ളി ഗ്രീന്‍വാലി കിഴക്കഞ്ചേരി എല്‍ദോ കുര്യാക്കോസും ഗ്രാഫിക് ഡിസൈനറുമായ പുല്‍പ്പള്ളി താന്നിത്തെരുവ് കരിമ്പനായില്‍ ലിബിന്‍ എന്നിവരുമാണ് പുതിയ നിര്‍ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ മൈസൂരുവില്‍നിന്നു വയനാട് വഴി നിലമ്പൂരിലേക്ക് റെയില്‍പാളം നിര്‍മിക്കാമെന്ന് ഇവര്‍ പറയുന്നു. മൈസൂരുവില്‍നിന്നു എച്ച്ഡി കോട്ട താലൂക്കിലെ ഹാന്‍ഡ്‌പോസ്റ്റ്, ഗുണ്ടത്തൂര്‍, വയനാട്ടിലെ കൊളവള്ളി, പുല്‍പ്പള്ളി, മുട്ടില്‍, മേപ്പാടി വഴിയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് ഇവര്‍ ചൂണ്ടിക്കാട്ടുന്ന പാത.
നഞ്ചന്‍ഗോഡുനിന്നു നിലമ്പൂരിലേക്കുള്ള പാത കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയാണ് നിര്‍മിക്കേണ്ടത്. മൈസൂരു-മാനന്തവാടി-തലശേരി പാത കടന്നുപോകേണ്ടത് കര്‍ണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലൂടെയുമെന്നിരിക്കെ രണ്ട് പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി നിയമങ്ങള്‍ തടസമാകുമെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍മാപ്പിലെ ഏരിയല്‍ സെര്‍ച്ചിങ് സംവിധാനം ഉപയോഗപ്പെടുത്തി റെയില്‍ പദ്ധതിയുടെ മറ്റൊരു സാധ്യത പരിശോധിച്ചതെന്ന് ഇവര്‍ പറഞ്ഞു.
ബീച്ചനഹള്ളി അണയുടെ വൃഷ്ടിപ്രദേശത്ത് നാഗരഹോള ദേശീയോദ്യാന പരിധിയില്‍ വരുന്ന ഭാഗത്ത് ഏകദേശം ഒന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരേസമയം റോഡ്, റെയില്‍ ഗതാഗതത്തിനു ഉതകുന്ന പാലം പണിയുന്നതിലൂടെ മൈസൂരു-നിലമ്പൂര്‍ റെയില്‍വേ യാഥാര്‍ഥ്യമാക്കാം.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയില്‍ ഏകദേശം 25 കിലോമീറ്ററാണ് ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയും വയനാട് വന്യജീവി സങ്കേതത്തിലുടെയും കടന്നുപോകേണ്ടത്. അവസാനമായി കണക്കാക്കിയ അലൈന്‍മെന്റ് അനുസരിച്ച് 160 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം. എന്നാല്‍ മൈസൂരുവില്‍നിന്നു ഹാന്‍ഡ്‌പോസ്റ്റ്-മേപ്പാടി വഴി നിലമ്പൂരിലേക്ക് പാത നിര്‍മിക്കുമ്പോള്‍ 25 കിലോമീറ്റര്‍ കുറയും. ഈ പാതയില്‍ ബീച്ചനഹള്ളി അണയുടെ വൃഷ്ടിപ്രദേശത്തിനു പുറമേ മേപ്പാടിക്കും നിലമ്പൂരിനും ഇടയിലാണ് കുറച്ച് വനപ്രദേശം ഉള്‍പ്പെടുന്നത്. മണലെടുപ്പ് അണയുടെ ജലസംഭരണശേഷി വര്‍ധിക്കുന്നതിനും സഹായകവുമാകും. ബിച്ചനഹള്ളി വനമേഖലയില്‍ പാളം കടന്നുപോകുന്ന ഭാഗം പൂര്‍ണമായും പാലത്തിനു അടിയില്‍ വരുന്നതുമൂലം വന്യജീവികളുടെ സൈ്വരവിഹാരം തടസപ്പെടില്ല. ഈ പാതയുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനു ഇടപടെല്‍ തേടി കര്‍ണാടക, കേരള മുഖ്യമന്ത്രിമാര്‍, റെയില്‍വേ ചുമതലയുള്ള സംസ്ഥാന മന്ത്രിമാര്‍, കേന്ദ്ര റെയില്‍ മന്ത്രാലയ മേധാവികള്‍ തുടങ്ങിയവര്‍ക്ക് സന്ദേശം അയക്കാനാണ് എല്‍ദോയുടെയും ലിബിന്റെയും തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago