അയിത്തനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കും: സാമൂഹ്യ സമത്വ മുന്നണി
കൊല്ലം: അയിത്തത്തെ കേരളത്തില്‍ നിന്നും പൂര്‍ണമായും തുടച്ചു മാറ്റാന്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ സാമൂഹ്യ സമത്വ മുന്നണി (എസ്.എസ്.എം)സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു. അയിത്തം ഇന്നും പ്രകടമായി നിലനില്‍ക്കുന്ന പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഒന്നാംഘട്ട സമരം.
ജൂണ്‍ 19ന് പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ കൂട്ടധര്‍ണയും ജൂണ്‍ 28ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും. പട്ടികജാതിയിലെ ഏറ്റവും പിന്നണിയില്‍ കഴിയുന്ന ചക്ലിയര്‍ സമുദായത്തെ അയിത്തത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാത്തത് പ്രാകൃത നടപടിയാണെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത സാമൂഹ്യ സമത്വ മുന്നണി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
അയിത്താചരണവും ജാതിവിവേചനവും കടുത്ത കുറ്റകൃത്യമാക്കിക്കൊണ്ട് നിയമമുണ്ടായിട്ടും ഇത് അവസാനിപ്പിക്കാന്‍ കഴിയാത്തത് ഭരണകൂടത്തിന്റെ കള്ളക്കളിയാണെന്ന് അധ്യക്ഷനായ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി.രാമഭദ്രന്‍ പറഞ്ഞു.
മുന്നണി രക്ഷാധികാരി വി ദിനകരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ അംഗ സംഘടനകളെ പ്രതിനിധീകരിച്ച് സുഭാഷ് ബോസ്, എ.കുമാരസ്വാമി, വി.വി.കരുണാകരന്‍, പയ്യന്നൂര്‍ ഷാജി, പി.പി.നാരായണന്‍, ജഗതി രാജന്‍, ടി.ജി.ഗോപാലകൃഷ്ണന്‍ നായര്‍, കിളികൊല്ലൂര്‍ രംഗനാഥ്, സി.വിജയന്‍പിള്ള, കെ.എം.ചന്ദ്രന്‍, കെ.പരുഷോത്തമന്‍ ആശാന്‍, എസ്.ശെന്തിവേല്‍, എ.അംബേദ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."