ഉരുക്കള്‍ക്ക് പ്രിയമായ പാലക്കാടന്‍ വൈക്കോലിന് പ്രിയമേറുന്നു
മണ്ണഞ്ചേരി : ഉരുക്കള്‍ക്ക് ഏറെ പ്രിയമായ പാലക്കാടന്‍ വൈക്കോല്‍ ആലപ്പുഴയില്‍ എത്തിത്തുടങ്ങി. പ്രളയത്തെ അതിജീവിച്ചാണ് ഇക്കുറി കേരളത്തിന്റെ നെല്ലറയില്‍ കൃഷിയൊരുക്കിയത്.
ആലപ്പുഴയിലും തൃശൂരിലും വലിയതരത്തിലുള്ള നെല്‍കൃഷി നാശമാണ് ഇക്കുറി സംഭവിച്ചിട്ടുള്ളത്.
കുട്ടനാട്ടില്‍ കഴിഞ്ഞ രണ്ട് കൃഷിയാണ് വെള്ളപ്പൊക്കത്താല്‍ കര്‍ഷകര്‍ക്ക് മുടങ്ങിയത്. അതിനാല്‍ ജില്ലയില്‍ ഇപ്പോള്‍ വൈക്കോല്‍ ക്ഷാമം രൂക്ഷമാണ് ഈ സന്ദര്‍ഭത്തിലാണ് പാലക്കാടന്‍ കച്ചിയുടെ വരവ്.
പാലക്കാട്ടെ കൃഷിയിടത്തിലെ തട്ടുകളാക്കിയുള്ള രീതിയാണ് കൃഷിയിടത്തിലെ വെള്ളപ്പൊക്ക ഭീഷണി ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞത്. മുന്‍ കാലങ്ങളില്‍ പാലക്കാടന്‍ കച്ചി ചെറിയപിടിക്കെട്ടായി ആണ് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചിരുന്നത.് എന്നാല്‍ ഇക്കുറി വലിയ ചകിരി കെട്ടുകളുടെ രൂപത്തിലാണ് വിപണനം.
സ്വര്‍ണ നിറമാര്‍ന്ന വൈക്കോല്‍ കെട്ടുകള്‍ ലോറിയില്‍ അടുക്കി നിറച്ചിരിക്കുന്നത് കാണാനും നല്ല ഭംഗിയാണ്.
നീളക്കൂടുതലും മൃദുവായതും കൊണ്ടാകാം കാലികള്‍ക്ക് ഇവയോടെ ഇത്രയ്ക്ക് പ്രിയം തോന്നാന്‍ കാരണം എന്നാണ് വെറ്റിനറി വിദഗ്ധരുടെ അഭിപ്രായം. പാലക്കാടന്‍ വൈക്കോല്‍ ഉപയോഗിക്കുന്ന നാല്‍കാലികള്‍ കൂടുതല്‍ പാല്‍ നല്‍കുന്നതാണ് ക്ഷീരകര്‍ഷകര്‍ക്ക് ഈ വൈക്കോലിനോട് കൂടുതല്‍ മമത വരാന്‍ കാരണമാകുന്നത്.
നിലവില്‍ ക്ഷീര സംഘം ഭാരവാഹികള്‍ പാലക്കാട്ടെത്തിയും ഇത്തരം കാലിത്തീറ്റ സംഭരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."