മുക്കം അപകടം: സര്‍വകക്ഷിയോഗം കൈയാങ്കളിയില്‍ കലാശിച്ചു
മുക്കം: കഴിഞ്ഞ ദിവസം മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അധ്യാപികയും മകളും മരിച്ച സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം കൈയാങ്കളിയില്‍ കലാശിച്ചു. ജനപ്രതിനിധികളും റവന്യു, പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം അലങ്കോലമാകാന്‍ ഇടയാക്കിയത് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടാണ്.
ജനങ്ങളുടെ വികാരം മനസിലാക്കി സംസാരിച്ച മുഴുവനാളുകളും അവരുടെ സംശയങ്ങള്‍ക്ക് ചര്‍ച്ചയ്ക്കിടയില്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ സെക്രട്ടറിയുടെ സംസാരത്തിനിടെ പഞ്ചായത്തില്‍ ലൈസന്‍സുള്ള എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ചോദ്യത്തിന് അഞ്ച് എണ്ണമെന്ന് മറുപടി നല്‍കിയെങ്കിലും അവ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ഓര്‍മയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതോടെ ഒരുവിഭാഗം ആളുകള്‍ ചില ക്വാറികള്‍ക്കു വേണ്ടി സെക്രട്ടറി ഒത്തുകളിക്കുകയാണെന്നാരോപിച്ച് രംഗത്തുവന്നു. തുടര്‍ന്ന് ഇവരെ നേതാക്കളും ജനപ്രതിനിധികളും പൊലിസും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സര്‍വകക്ഷി യോഗത്തിനിടയില്‍ പലപ്പോഴും വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഘര്‍ഷാവസ്ഥ ഏറെ നേരം നീണ്ടുനിന്നു. സംഭവത്തില്‍ ബാങ്ക് ഓഡിറ്റോറിയത്തിലെ കസേരകളും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
യോഗത്തില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി. തഹസില്‍ദാര്‍ കെ. ബാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ജമീല, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, എം.ടി അഷ്‌റഫ്, കൊടുവള്ളി സി.ഐ ബിശ്വാസ്, കൊടുവള്ളി ആര്‍.ടി.ഒ ഷംജിത്ത്, മുക്കം എസ്.ഐ അഭിലാഷ്, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
ക്വാറി, ക്രഷര്‍, എം സാന്‍ഡ് യൂനിറ്റുകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നത് വിവിധ വകുപ്പുകളില്‍ നിന്നായതിനാല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം ചേരാന്‍ തീരുമാനമായി. ടിപ്പറുകളെ നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന സാഹചര്യവും ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തഹസില്‍ദാര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ടിപ്പര്‍ ഉടമകളുടെ യോഗം ഇന്ന് മുന്നിന് വിളിച്ചു ചേര്‍ക്കും. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."