മതസ്ഥാപനങ്ങള്‍ മതസൗഹാര്‍ദ കേന്ദ്രങ്ങള്‍: ജിഫ്‌രി തങ്ങള്‍
മട്ടന്നൂര്‍: മത സൗഹാര്‍ദത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണ് മതസ്ഥാപനങ്ങളെന്നും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യനിര്‍മിതിക്കാണ് ഇത്തരം സ്ഥാപനങ്ങള്‍ നിലകൊള്ളുന്നതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
ഉളിയില്‍ ദാറുല്‍ഹിദാ ഇസ്‌ലാമിക് സര്‍വകലാശാലാ കെട്ടിടോദ്ഘാടന പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം മതസ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ നാം ശ്രദ്ധയുള്ളവരാകണം. മനുഷ്യരോടുള്ള ബാധ്യതകള്‍ സ്വര്‍ണം പോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പരസ്പരം നാം കൈകോര്‍ത്ത് പിടിച്ച് ഒന്നായി മുന്നേറേണ്ട സമയമാണിത്. വെല്ലുവിളികള്‍ മഞ്ഞുപോലെ ഉരുക്കിക്കളയാന്‍ അത് നമ്മെ സഹായിക്കും.
പൂര്‍വസൂരികളുടെ ജീവിതപാത നാം അക്ഷരം പടി അവലംബിക്കണമെന്നും ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കി.
അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കുട്ടിഹസന്‍ ദാരിമി, ഇബ്രാഹിം ബാഖവി പൊന്ന്യം, സലീം ഫൈസി ഇര്‍ഫാനി, ഡോ. സലീം നദ്‌വി, മുഹമ്മദ് ഹാജി പുന്നാട്, മുഹമ്മദ് ഹാജി കൂരന്‍മുക്ക്, ഹമീദ് ദാരിമി, സക്കരിയ അസ്അദി, അക്ബര്‍ സഅദി, റഷീദ് ഫൈസി, ഷാഫി ഫൈസി, റാഷിദ് നിസാമി, ഖാദര്‍ ഉളിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."