തബ്‌രീസ് അന്‍സാരിയുടെ ജീവനെടുത്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരിയുടെ ജീവനെടുത്ത പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നു ഭാര്യ ഷായിസ്ത പര്‍വീന്‍. 'എല്ലാവരുടെയും ഇന്ത്യ നിര്‍ഭയ ഇന്ത്യ' എന്ന തലക്കെട്ടില്‍ ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെത്തിയപ്പോഴാണ് ഷായിസ്തയുടെ പ്രതികരണം.
ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റ ഭാര്യ ശ്വേതാ ഭട്ടടക്കം നിരവധി പേര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.
ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് തബ്‌രീസ് അന്‍സാരിയെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്കു വധശിക്ഷ നല്‍കുന്ന കുറ്റം ഒഴിവാക്കിയ ജാര്‍ഖണ്ഡ് പൊലിസിന്റെ നടപടി ഏറെ വിവാദമായിരുന്നു. പിന്നീട് പൊലിസ് രണ്ടു പ്രതികള്‍ക്കു വധശിക്ഷാ കുറ്റംകൂടി ചുമത്തി അഡീഷനല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പൊലിസ് പ്രതികള്‍ക്കായി ഒത്തുകളിക്കുകയും കേസില്‍നിന്ന് 302 വകുപ്പ് ഒഴിവാക്കിയിരിക്കുകയുമാണെന്ന് ആരോപിച്ച അന്‍സാരിയുടെ ഭാര്യ, ഇത് അംഗീകരിക്കാനാകില്ലെന്നും നീതി നിഷേധത്തിനെതിരേ ഏതറ്റംവരെയും പോരാടുമെന്നും വ്യക്തമാക്കി. ജാതിയോ മതമോ നോക്കാതെ ചുമതല നിര്‍വഹിച്ചതിന്റ പേരിലാണ് തന്റെ ഭര്‍ത്താവിനെ വേട്ടയാടുന്നതെന്നു സഞ്ജീവ് ഭട്ടിന്റ ഭാര്യ ശ്വേതാ ഭട്ട് പറഞ്ഞു. മകള്‍ ആകാശി ഭട്ടും പരിപാടിയില്‍ പങ്കെടുത്തു.
ഡല്‍ഹിയിലെ ജന്ദര്‍മന്ദറിലാണ് മുസ്‌ലിം ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഖുര്‍റം അനീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."