HOME
DETAILS

ഉപതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസില്‍ മുറുമുറുപ്പ്: നേരത്തെയിറങ്ങി മുസ്ലിം ലീഗ്

  
backup
September 26, 2019 | 3:18 AM

bye-election-candidate-issue-political-organaisation

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് പാര്‍ട്ടികള്‍ക്കുള്ളില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏറക്കുറേ ധാരണയായ സി.പി.എം പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും.
ഇതുസംബന്ധിച്ചു വിശദമായി ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്കു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. എറണാകുളത്ത് ഇടതു സ്വതന്ത്രനെയായിരിക്കും സി.പി.എം രംഗത്തിറക്കുക.
മഞ്ചേശ്വരത്ത് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെയും പ്രഖ്യാപനം ഉടനുണ്ടാകും.

ലീഗ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഇന്നലെ പാണക്കാട്ട് യോഗം ചേര്‍ന്നു. ഇന്നലെ രാവിലെ പതിനൊന്നു മണിക്ക് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി കമറുദ്ദീനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാദേശിക തലത്തില്‍ അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ചേര്‍ത്തലയില്‍ ഇന്ന് ബി.ഡി.ജെ.എസിന്റെയും എന്‍.ഡി.എയുടെയും യോഗം ചേരുന്നുണ്ട്. എന്‍.ഡി.എയില്‍ നാലുസീറ്റ് ബി.ജെ.പിക്കും ഒന്ന് ബി.ഡി.ജെ.എസിനുമാണ്. അരൂരാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയാണ്. നാല് മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നലെയും നടന്നു.
ഗ്രൂപ്പ് സമവാക്യത്തിനൊപ്പം സമുദായ സമവാക്യവും നേതാക്കളുടെ താല്‍പര്യങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കേണ്ടതുള്ളതിനാല്‍ തീരുമാനമാകാതെ ചര്‍ച്ചകള്‍ നീളുകയാണ്. ഇന്നലെ ഇന്ദിരാഭവനില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങള്‍ ഐ ഗ്രൂപ്പിനുള്ളതാണ്. വട്ടിയൂര്‍ക്കാവിലെ മുന്‍ എം.എല്‍.എയായ കെ. മുരളീധരന്റെയും കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും അഭിപ്രായങ്ങള്‍ മാനിച്ചാണ് പുതിയ സ്ഥാനാര്‍ഥികളെക്കുറിച്ച് ആലോചിക്കുന്നത്.
ഇന്ന് തിരുവനന്തപുരത്ത് രാവിലെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയും പിന്നീട് യു.ഡി.എഫ് യോഗവും ചേരുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാകും. അതിനുശേഷം ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഈ സ്ഥാനാര്‍ഥികളെ അറിയിക്കുകയാകും ചെയ്യുക.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി അടുത്തമാസം ഒന്നിന് അവസാനിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  21 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  21 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  21 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  21 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  21 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  21 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  21 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  21 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  21 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  21 days ago