HOME
DETAILS

കേരളത്തിനായി ബൂട്ടണിയാന്‍ ചേലേമ്പ്രയുടെ കുട്ടികള്‍ ഡല്‍ഹിക്ക് തിരിച്ചു

  
backup
November 04, 2018 | 10:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8

 

ചേലേമ്പ്ര: ദേശീയ സുബ്രതോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പങ്കെടുക്കുന്ന ചേലേമ്പ്ര നാരായണന്‍ നായര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫുട്ബാള്‍ ടീം ഇന്നലെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
16 ടീം അംഗങ്ങളും ടീം കോച്ച് മന്‍സൂര്‍ അലി, ടീം മാനേജര്‍ മുഹമ്മദ് ഇസ്മായില്‍, സ്‌കൂളിലെ അധ്യാപകരായ ഫസലുല്‍ഹഖ്, പി മുഹമ്മദ്, ഇ.പി ബൈജീവ് എന്നിവരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്. 8 മുതല്‍ 20 വരെയാണ് മത്സരങ്ങള്‍. ടീമിന്റെ മുഖ്യ പരിശീലകനായ മന്‍സൂര്‍ അലിയുടെയും അസിസ്റ്റന്റായ ശെല്‍വരാജിന്റെയും പ്രയത്‌നത്തില്‍ പരിശീലനം ലഭിച്ച താരങ്ങള്‍ ഒക്ടോബറില്‍ പാലക്കാട് വച്ച് നടന്ന സംസ്ഥാന സുബ്രതോ ചാംപ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ലാ ടീമിനെ പരാജയപ്പെടുത്തിയാണ് സംസ്ഥാന ചാംപ്യന്‍മാരായത്. ബാവു നിഷാദ് ആണ് ക്യാപ്റ്റന്‍.
2014 ല്‍ അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇതേ സ്‌കൂള്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ദേശീയ സുബ്രതോ ചാംപ്യന്‍ഷിപ്പില്‍ കളിച്ചിരുന്നു. 2016 ല്‍ റൂറല്‍ ഗെയിംസില്‍ ദേശീയ ചാംപ്യന്‍മാരായതോടെ ദേശീയ തലത്തിലും സ്‌കൂള്‍ ശ്രദ്ധാ കേന്ദ്രമായി. ഇന്ന് അണ്ടര്‍ 16 സാഫ് ഗെയിംസില്‍ ഇന്ത്യക്കായി ബൂട്ടണിയുന്ന ഏക മലയാളി സ്‌കൂളിലെ ശഹബാസ് അഹമ്മദാണ്. കേരളത്തിന് 13 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിമാനമായ സന്തോഷ് ട്രോഫി നേടി കൊടുത്ത ടീമിലെ അനുരാഗ് ഇതേ സ്‌കൂളില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നിരവധി താരങ്ങളെയാണ് എന്‍.എന്‍.എംഎച്ച്.എസ്.എസിന്റെ സംഭാവനയായി രാജ്യത്തിന് നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ

Kerala
  •  12 minutes ago
No Image

യുഎഇയിലെ എണ്ണ ഭീമന്മാരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് നായിഡു; വിശാഖപട്ടണം ലുലു മാള്‍ 2028 ല്‍ തുറക്കും

uae
  •  17 minutes ago
No Image

'ശാന്തരാകുവിൻ...' - നവംബറിൽ മെസി കേരളത്തിലേക്കില്ല; കരുത്തരാകാൻ അർജന്റീന പറക്കുക മറ്റൊരു രാജ്യത്തേക്ക്, കേരളത്തിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം

Football
  •  39 minutes ago
No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്ന ചീനക്കുഴി കൂട്ടക്കൊലക്കേസില്‍ ഇന്നു വിധി പറയും

Kerala
  •  an hour ago
No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  an hour ago
No Image

തെലങ്കാന: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ 'ജോഷ്യേട്ടന്‍സ് കേരള തട്ടുകട'ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

National
  •  an hour ago
No Image

ഫലസ്തീനി തടവുകാർ നേരിട്ടത് ക്രൂരപീഡനം; ഇസ്റാഈൽ കൈമാറിയ മൃതദേഹങ്ങളിൽ പലതിലും ആന്തരികാവയവങ്ങളില്ല

International
  •  2 hours ago
No Image

പി.എം ശ്രീ പദ്ധതിയിലും തിരിച്ചടി; ബിനോയ് വിശ്വത്തിനെതിരേ സി.പി.ഐയിൽ കരുനീക്കം ശക്തം

Kerala
  •  2 hours ago
No Image

പി.എം ശ്രീയില്‍ സി.പി.ഐ ഇടത്തോട്ടോ, പിന്നോട്ടോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  2 hours ago
No Image

ഹിജാബ് വിവാദത്തിന് പരിസമാപ്തി; എങ്കിലും ചോദ്യം ബാക്കി

Kerala
  •  2 hours ago