HOME
DETAILS

പിന്നില്‍ നിന്നയാള്‍ എ.ടി.എം പിന്‍ നമ്പര്‍ നോക്കിവച്ചു; റിയാദില്‍ മലയാളിയുടെ അയ്യായിരം റിയാല്‍ നഷ്ടമായി

  
backup
September 28, 2019 | 7:14 AM

atim-4776848-46646

 

റിയാദ്: ടെല്ലര്‍ വഴി നാട്ടിലേക്ക് പണമയക്കാനെത്തിയ മലയാളി തട്ടിപ്പിനിരയായി. റിയാദ് സുലൈയില്‍ കമ്പനി ജീവനക്കാരനായ തൃശ്ശൂര്‍ ഇടവഴിക്കല്‍ അബ്ദുല്‍ ജലീലിന് ഇതുവഴി നൊടിയിടയില്‍ നഷ്ടപ്പെട്ടത് അയ്യായിരം റിയാലാണ്. സുലൈയില്‍ തന്നെയുള്ള അല്‍ റാജ്ഹി ബാങ്കിന്റെ ടെല്ലറിലാണ് ജലീല്‍ പണമയക്കാനെത്തിയത്. പണമയക്കുന്നിനിടയില്‍ തൊട്ട് പിറകിലുണ്ടായ അറബ് വംശജന്‍ നിരന്തരം ധൃതി കാട്ടിയത് കാരണം പണമയച്ച ഉടനെ ജലീല്‍ മാറികൊടുക്കുകയായിരുന്നു.

കാര്‍ഡെടുക്കാന്‍ മറന്ന ജലീലിന് അറബ് വംശജനായിരുന്നു ടെല്ലറില്‍ നിന്നു കാര്‍ഡെടുത്ത് കൊടുത്തതത്രെ. വീണ്ടും ക്യൂവില്‍ നിന്ന ജലീല്‍ നാട്ടിലേക്ക് പണമയക്കുന്നതിന് വേണ്ടി കാര്‍ഡ് മെഷീനിലിട്ട് പാസ് വേര്‍ഡ് അടിച്ചപ്പോള്‍ പാസ്‌വേര്‍ഡ് തെറ്റാണെന്ന മെസ്സേജാണ് വന്നത്. പല തവണ ശ്രമിച്ചിട്ടും അതേ സന്ദേശം തന്നെയാണ് ലഭിച്ചത്. പിന്നീട് കാര്‍ഡ് പരിശോധിച്ചപ്പോഴാണ് അത് മറ്റൊരാളുടെ കാര്‍ഡാണെന്ന് മനസിലായത്. ഇതിനിടയില്‍ അറബ് വംശജന്‍ എ.ടി.എം കൗണ്ടറില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോഴാണ് താന്‍ ചതിയില്‍പ്പെട്ടതാണെന്ന് ജലീലിന് ബോധ്യമായത്. 5000 റിയാല്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായുള്ള എസ്.എം.എസ് സന്ദേശമായിരുന്നു മൊബൈലില്‍ കാണാനായത്. തുടര്‍ന്ന് പരിസരത്ത് അറബ് വംശജനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ടെല്ലറില്‍ ക്രയവിക്രയം നടത്തുമ്പോള്‍ പിന്നിലിരുന്ന് പാസ്‌വേര്‍ഡ് മനസ്സിലാക്കിയ ആ വ്യക്തി ജലീലിനെ നിരന്തരം ശല്യം ചെയ്ത് കാര്‍ഡ് കൈക്കലാക്കി പകരം മറ്റൊരാളുടെ കാര്‍ഡ് നല്‍കുകയായിരുന്നു. ഇതിനിടയില്‍ കിട്ടിയ കാര്‍ഡ് പരിശോധിക്കാതെ ജലീല്‍ മാറി നില്‍ക്കുകയും ജലീലിന്റെ ഒറിജിനല്‍ കാര്‍ഡ് ഉപയോഗിച്ച് മനസ്സില്‍ കുറിച്ചുവച്ച പാസ്‌വേര്‍ഡ് ഉപയോഗിച്ച് 5000 റിയാല്‍ പിന്‍വലിക്കുയുമായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  a day ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  a day ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  a day ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  a day ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  a day ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  a day ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  a day ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  a day ago
No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  a day ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  a day ago