ഖുര്‍ആന്‍ വിശ്വാസിയുടെ വഴിവെളിച്ചം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
പെരിന്തല്‍മണ്ണ: വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ വഴിവെളിച്ചമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. താഴെക്കോട് മേഖല സുന്നിമഹല്ല് ഫെഡറേഷന്‍ കരിങ്കല്ലത്താണിയില്‍ സംഘടിപ്പിച്ച 11ാമത് റമദാന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതധാര്‍മിക രംഗത്ത് വിശ്വാസികള്‍ പിന്നോക്കംപോകുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഖുര്‍ആനികാധ്യാപനങ്ങളിലേക്ക് തിരിച്ചുപോകണമെന്നും തങ്ങള്‍ പറഞ്ഞു.
കരിങ്കല്ലത്താണി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇസ്്‌ലാമിക് അക്കാദമിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സുന്നി മഹല്ല് ഫെഡറേഷന്‍ ഏറ്റെടുത്ത സ്ഥലമെടുപ്പിന്റെ പ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു.
കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഡോ. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. എ.കെ ആലിപ്പറമ്പ്, കെ.സി അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍, പി.എം റഫീഖ് അഹ്മദ്, പിലാക്കല്‍ അലി, എ.കെ മുസ്തഫ, പാലോളി വാപ്പുട്ടി മുസ്‌ലിയാര്‍,പി.ടി ഖാലിദ് മാസ്റ്റര്‍, എ.കെ ഖാസിം മരക്കാര്‍, സലാം നദ്‌വി, അബ്ദുല്‍ അസീസ് ഫൈസി, എ.പി ജലീല്‍ ഫൈസി, വി.പി.കെ യൂസുഫ് ഹാജി, എ.കെ നാസര്‍ മാസ്റ്റര്‍, എം.എസ് അലവി, അബൂബക്കര്‍ ദാരിമി, മുഹമ്മദ്കുട്ടി ബാഖവി, സി.എച്ച് മുസ്തഫ ഹാജി, ഹൈടെക്‌സ് മുഹമ്മദലി, പി.ടി റസാഖ് സംസാരിച്ചു.
ഇന്നത്തെ പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."