HOME
DETAILS
MAL
കെവിന്റേത് ദുരഭിമാനക്കൊല തന്നെ; ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി
backup
November 07 2018 | 06:11 AM
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മരണം ദുരഭമാനക്കൊലയെന്ന് കോടതി വിധിച്ചു. കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് വിധിച്ചത്. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രിംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന് കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും.
പ്രോസിക്യൂഷന് കോടതിയില്‍ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് വാദിച്ചിരുന്നു. എന്നാല്‍ പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു.
കഴിഞ്ഞ മെയ് 28നാണ് കെവിന്റെ മൃതദേഹം തെന്മലയ്ക്കടുത്ത് ചാലിക്കരയാറ്റില് കണ്ടെത്തിയത്. കെവിനെ നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."