മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫയും, ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ അണിഞ്ഞൊരുങ്ങി ബുര്‍ജ് ഖലീഫ
ദുബൈയ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബൈയിലെ വിശ്വപ്രസിദ്ധ കെട്ടിടസമുച്ഛയമായ ബുര്‍ജ് ഖലീഫയും. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങി. വര്‍ണ വിസ്മയം തീര്‍ത്ത ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണട്്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
യു.എ.ഇ സമയം രാത്രി 8.20 നും 8.40 നുമാണ് ബുര്‍ജ് ഖലീഫയില്‍ 'ഗാന്ധി ഷോ' നടന്നത്. മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.
Special Mahatma Gandhi tribute on Dubai's Burj Khalifa tonight
The iconic Burj Khalifa in #Dubai pays a tribute to the apostle of Peace on the occasion of 150th birth anniversary of Mahatma Gandhi.#Gandhi150 pic.twitter.com/B7Xg6KShJU
— All India Radio News (@airnewsalerts) October 2, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."