HOME
DETAILS

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ വിട്ടയച്ചു

  
backup
November 07, 2018 | 7:23 PM

%e0%b4%95%e0%b4%be%e0%b4%ae%e0%b4%b1%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f

 

യോവന്ദെ: കാമറൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ വിട്ടയച്ചു. 78 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 81 പേരെ ബാമന്ദയില്‍നിന്നു ഞായറാഴ്ചയാണ് തട്ടിക്കൊണ്ടുപോയിരുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപകന്‍ എന്നിവര്‍ തട്ടിക്കൊണ്ടുപോയവരുടെ കസ്റ്റഡിയിലാണ്. സ്‌കൂള്‍ ബസ് ഡ്രൈവറെ നേരത്തെ വിട്ടയച്ചിരുന്നു. ബാമന്ദയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ വിദ്യാര്‍ഥികളെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മോചിപ്പിക്കല്‍ സമാധാനപരമായിരുന്നുവെന്നും വിദ്യാര്‍ഥികളെ സമീപത്തെ ചര്‍ച്ചിലെത്തിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളെ ചൊവ്വാഴ്ച രാവിലെ വിട്ടയയ്ക്കുമെന്നായിരുന്നു തട്ടിക്കൊണ്ടുപോയവര്‍ ടെലിഫോണ്‍ വഴി അറിയിച്ചിരുന്നത്. എന്നാല്‍, അതു സംഭവിച്ചില്ല. ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടികളെ വിട്ടയച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. എന്നാല്‍, വിമതരാണെന്നാണ് സര്‍ക്കാര്‍ വാദം. വിമതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. കാമറൂണിലെ വടക്ക് പടിഞ്ഞാറന്‍, തെക്ക് പടഞ്ഞാറന്‍ പ്രദേശങ്ങളിലുള്ളവര്‍ സ്വതന്ത്ര രാജ്യമെന്ന ആവശ്യമുന്നയിച്ചിരുന്നു. വിമതരായ ഇവര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന നിലപാടുള്ളവരാണ്. എന്നാല്‍, വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം വ്യക്തമല്ല. വിട്ടയക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്കു കൈമാറും മുന്‍പ് ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു

oman
  •  a day ago
No Image

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പുറത്ത്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ

Kerala
  •  a day ago
No Image

സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

Kerala
  •  a day ago
No Image

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

Kerala
  •  a day ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  a day ago
No Image

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

Kerala
  •  a day ago
No Image

1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്

Kerala
  •  a day ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  a day ago