സഊദിയില്‍ വിമാന കമ്പനികളുടെ ചൂഷണം തടയാന്‍ നിരീക്ഷണ സംവിധാനം
ജിദ്ദ: സഊദിയില്‍ വിമാന കമ്പനികള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി ബിന്‍ അഹ്മദ് അല്‍മന്‍സൂരി അറിയിച്ചു. അഞ്ച് മാസത്തിനകം ജിദ്ദയിലേക്കുള്ള മുഴുവന്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളും കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലെ ഒന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
. ജിദ്ദയിലെ പുതിയ എയര്‍പോര്‍ട്ടിലേക്ക് സര്‍വീസുകള്‍ മാറ്റുന്നത് സംബന്ധിച്ച് ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെങ്കിലും വിമാന കമ്പനികള്‍ ഇതിനകം ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ച് മാസങ്ങളിലായി മുഴുവന്‍ സര്‍വീസുകളും മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഈജിപ്തിലെ അലക്‌സാണ്ട്രിയ, ശറമുശ്ശൈഖ്, ഇറാഖിലെ ഇര്‍ബില്‍, ജോര്‍ദാനിലെ അമ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള സൗദിയ സര്‍വീസുകള്‍ ഇന്നലെ പുതിയ ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര സെക്ടറുകളുടെ എണ്ണം ഏഴ് ആയും ആഭ്യന്തര സെക്ടറുകളുടെ എണ്ണം 21 ആയും ഉയര്‍ന്നു. കഴിഞ്ഞ ചൊവ്വാഴ്ച തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്ത 8,10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനലിന് പ്രതിവര്‍ഷം മൂന്നു കോടി യാത്രക്കാരെ സ്വീകരിക്കാന്‍ ശേഷിയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്കകം സഊദിയില്‍ പുതിയ വിമാനത്താവളങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖുന്‍ഫുദ എയര്‍പോര്‍ട്ട് പദ്ധതി നിശ്ചയിച്ചത് പ്രകാരം പുരോഗമിക്കുകയാണ്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും അബ്ദുല്‍ ഹാദി അല്‍മന്‍സൂരി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."