വെള്ളമുണ്ട വിഷമദ്യ ദുരന്തം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ബന്ധുക്കള്‍
മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ കൊച്ചാറക്കാവ് തിഗ്‌നായി , മകന്‍ പ്രമോദ്, ബന്ധു പ്രസാദ് എന്നിവര്‍ വിഷമദ്യം കഴിച്ചു മരിച്ച സംഭവത്തില്‍ അന്വേഷണം എസ്.എം.എസ് ഡിവൈ.എസ്.പി അട്ടിമറിച്ചുവെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും മദ്യം കഴിച്ച് മരിച്ചവരുടെ ബന്ധുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ മൂന്നാം തിയതിയാണ് മാനന്തവാടിയില്‍ താമസിക്കുന്ന വെള്ളമുണ്ട മരക്കാട്ട്കുന്നില്‍വീട്ടില്‍ സജിത്ത് തിഗ്‌നായിക്കിന് വീട്ടില്‍ മദ്യം എത്തിച്ച് നല്‍കിയത്.
മദ്യം കഴിച്ച തിഗ്‌നായി കുഴഞ്ഞ് വീഴുകയും സജിത്ത് തന്നെയാണ് കാറില്‍ തിഗ്‌നായിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. ജില്ലാശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ തിഗ്‌നായി മരിച്ചിരുന്നു. തിരിച്ച് മൃതദേഹം സജിത്ത് തന്റെ കാറില്‍ തന്നെ വെള്ളമുണ്ട കൊച്ചാറകാവ്ക്കുന്നിലെ വീട്ടില്‍ എത്തിച്ചതെന്നും പിന്നെ വരാമെന്നും പറഞ്ഞ് സജിത്ത് അവിടെ നിന്നും പോയതായും ബന്ധുകള്‍ പറഞ്ഞു.
തിഗ്‌നായി മദ്യം കഴിച്ചുവെന്ന് സജിത്ത് പറഞ്ഞിരുന്നെങ്കില്‍ പ്രമോദിന്റെയും പ്രസാദിന്റെ ജീവന്‍ രക്ഷപ്പെടുമായിരുന്നു. വെള്ളമുണ്ട പൊലിസ് അന്വേഷണം നടത്തിയ അദ്യഘട്ടത്തില്‍ എഫ്.ഐ.ആറില്‍ സജിത്ത് പ്രതിയായിരുന്നു. സജിത്തിനെ വാഹനം ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തില്‍ വക്കുകയും ചെയ്ത പൊലിസ് കേസ് എസ്.എം.എസിന് കൈമാറിയപ്പോള്‍ സജിത്തിനെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കി. സജിത്തിന്നെ ഒഴിവാക്കി സജിത്തിന് മദ്യം നല്‍കിയ സന്തോഷിനെ മാത്രം പ്രതിയാക്കിയതില്‍ ആസ്വഭാവികതയുണ്ടെന്നും മറ്റ് തരത്തിലുള്ള സ്വാധീനവും ഉപയോഗിച്ചതായും ബന്ധുകള്‍ പറയുന്നു.
മുന്‍പ് സജിത്തിന്റെ പേര് എഴുതിവച്ച് യുവാവ് അത്മഹത്യ ചെയ്ത കേസും നിലവിലുണ്ട്.
ഇതിലും അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ കെ.ടി ശാരദ, കെ. കല്യാണി, കെ.ടി രാജു, പി.ജി സുഗേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."