നാസിക്കില്‍നിന്നുള്ള സവാള രണ്ട് ദിവസത്തിനുള്ളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സവാള വില നിയന്ത്രിക്കുന്നതിനായി 40 ടണ്‍ സവാള രണ്ടുദിവസത്തിനുള്ളില്‍ നാസിക്കില്‍ നിന്ന് എത്തും. ലോഡ് പുറപ്പെട്ടിട്ടുണ്ടെന്നും കോഴിക്കോട്ടും കൊച്ചിയിലുമായി ഇന്നോ നാളെയോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭരിച്ച് അയക്കുന്ന സവാളയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് മൂന്ന് സപ്ലൈകോ മാനേജര്‍മാരെ നാസിക്കിലേക്ക് അയച്ചിരുന്നു.
നാഫെഡ് വഴിയാണ് നാസിക്കില്‍ നിന്ന് 40 ടണ്‍ സവാള എത്തിക്കുന്നതിനുള്ള നടപടികള്‍ ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. സപ്ലൈകോയുടെ കോഴിക്കോടും കൊച്ചിയിലുമുള്ള സംഭരണ കേന്ദ്രങ്ങളിലേക്ക് 20 ടണ്‍ വീതമാണ് എത്തിക്കുന്നത്. കൊച്ചിയില്‍ നിന്ന് മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും കോഴിക്കോട് നിന്ന് വടക്കന്‍ കേരളത്തിലും സപ്ലൈകോ വഴി സവാള വില്പന നടത്തും. കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിതരണം ചെയ്യാനാകുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."