HOME
DETAILS

കുമ്മനം കേന്ദ്ര മന്ത്രിസഭയിലേക്ക് ?

  
backup
October 07, 2019 | 10:10 AM

kummanam-rajashekhran-to-be-cabinet-minister

 


തിരുവനന്തപുരം: ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കേരളത്തിലെ ആര്‍.എസ്.എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സൂചന. ഗവര്‍ണറായിരുന്ന കുമ്മനത്തെ രാജിവയ്പ്പിച്ചു കൊണ്ടുവന്ന് തിരുവനന്തപുരത്ത് മത്സരിപ്പിച്ചത് ആര്‍.എസ്.എസിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു.
വമ്പന്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടതിനു ശേഷം വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുമെന്ന് പ്രചരിപ്പിച്ചും കുമ്മനത്തെ നാണം കെടുത്തി. അതുകൊണ്ട് മുതിര്‍ന്ന നേതാവെന്ന നിലയില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന ശക്തമായ നിലപാടാണ് ആര്‍.എസ്.എസിന്റെ കേരള ഘടകം സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ കേന്ദ്ര മന്ത്രിസഭയിലേക്കുള്ള വഴിയൊരുങ്ങുന്നത്.
രാജ്യസഭയില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഹേയെ വീണ്ടും രാജ്യസഭാംഗമാക്കാനിടയില്ല. കുമ്മനത്തെ ഈ ഒഴിവിലേക്ക് കൊണ്ടുവരുന്നതിനാണ് ആലോചന.
ക്യാബിനറ്റ് പദവിയോടെ കുമ്മനത്തെ മന്ത്രിസ്ഥാനത്ത് എത്തിക്കുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിപ്പിക്കാനുമാണ് ആര്‍.എസ്.എസും ബി.ജെ.പിയും ആലോചിക്കുന്നത്.
ഇക്കാര്യങ്ങള്‍ ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സക്രട്ടറി ബി.എല്‍ സന്തോഷുമായി കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് ചര്‍ച്ച ചെയ്തിരുന്നു.
അതേസമയം, അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിനിറങ്ങിയിട്ടില്ല. എന്നാല്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
വട്ടിയൂര്‍ക്കാവില്‍ തങ്ങള്‍ പറഞ്ഞ സ്ഥാനാര്‍ഥിയെ പരിഗണിക്കാത്തതിനാല്‍ പ്രവര്‍ത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ആര്‍.എസ്.എസ്. ഒത്തുതീര്‍പ്പെന്ന നിലയില്‍ അവസാന പത്തു ദിവസം പ്രചാരണത്തില്‍ പങ്കെടുക്കാമെന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ധാരണ. അരൂരും എറണാകുളത്തും ആര്‍.എസ്.എസിന്റെ പ്രചാരണം നാമമാത്രമായിതന്നെ തുടരും. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവും ആര്‍.എസ്.എസ് നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്.
ഡിസംബറില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പോടെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാന നേതൃസ്ഥാനങ്ങളിലേക്കെത്താനുള്ള ശ്രമങ്ങളും ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ശക്തമാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷത്തുനിന്നും എം.ടി.രമേശും മുരളീധരന്‍ പക്ഷത്തുനിന്നും കെ.സുരേന്ദ്രനുമാണ് കരുക്കള്‍ നീക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  11 minutes ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  an hour ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  8 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  8 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  8 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  9 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  9 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  9 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  9 hours ago