HOME
DETAILS
MAL
ജില്ലയില്‍ പനി മോണിറ്ററിങ് സെല്‍ തുടങ്ങി
backup
June 19 2017 | 18:06 PM
ആലപ്പുഴ: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പനി മോണിറ്ററിങ് സെല്‍ ജില്ലയില്‍ ആരംഭിച്ചു. ചികിത്സ, ബോധവത്കരണം, രോഗീ പരിചരണം, ആശുപത്രികളിലെ ശുചിതന്രിലവാരം, മരുന്നുലഭ്യത എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് സെല്ലില്‍ അറിയിക്കാം. ഫോണ്‍: 0477 2270311. ലഭിച്ച പരാതികള്‍ ഒരോ പഞ്ചായത്തിലും പ്രത്യേകം ചുമതലപ്പെടുത്തിയ നോഡല്‍ ഓഫീസറെ അറിയിക്കും. എടുത്ത നടപടി സംബന്ധിച്ച വിവരം ജില്ലാസംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ശചയ്യും. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിലെ പ്രത്യേക സെല്‍ പരാതികളും നടപടികളും ദിവസവും വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."