സ്ഥാനമൊഴിയുന്ന കലക്ടര്‍ക്ക് ഗ്രീന്‍ അംബാസഡര്‍മാരുടെ സല്യൂട്ട്
കോഴിക്കോട്: സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടര്‍ക്ക് ഗ്രീന്‍ അംബാസിഡര്‍മാരുടെ ഗ്രീന്‍ സല്യൂട്ട്. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് പദവി ഒഴിയുന്ന യു.വി ജോസിനാണു ജില്ലയിലെ സ്‌കൂളുകളില്‍ പുതുതായി രൂപീകരിച്ച ഗ്രീന്‍ അംബാസിഡര്‍മാരുടെ പ്രതിനിധികള്‍ ഗ്രീന്‍ സല്യൂട്ടും ഉപഹാരവും നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ ശുചിത്വസാക്ഷരത സേവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂളുകളില്‍ നടപ്പാക്കിയതിന്റെ ഭാഗമായി ജില്ലയിലെ 400 ലേറെ സ്‌കൂളുകളില്‍ നാലായിരത്തിലേറെ ഹരിത അംബാസഡിര്‍മാരെയാണു സൃഷ്ടിച്ചിരിക്കുന്നത്.
കലക്ടര്‍ യു.വി ജോസിന്റെ സ്വപ്നമായിരുന്നു ഗ്രീന്‍ അംബാസിഡറും ശുചിത്വസാക്ഷരതയും കനോലി കനാല്‍ ഓപറേഷനും.
ഗ്രീന്‍ അംബാസിഡര്‍മാരുടെ പ്രതിനിധികളായി മാനാഞ്ചിറ ഗവ. ടി.ടി.ഐ മോഡല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കലക്ടറുടെ ചേംബറിലെത്തി ഉപഹാരവും ഗ്രീന്‍ സല്യൂട്ടും നല്‍കിയത്. ജീവനുള്ള ഉപഹാരം വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഉറുമാമ്പഴ തൈ ആണ് വിദ്യാര്‍ഥികള്‍ കലക്ടര്‍ക്ക് കൈമാറിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രൊഫ. ശോഭീന്ദ്രന്‍, വടയക്കണ്ടി നാരായണന്‍, അബ്ദുല്ല സല്‍മാന്‍, ഇ.എം. രാജന്‍, ഏകനാഥന്‍ എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."