പകര്‍ച്ചപ്പനി പ്രതിരോധം പരിശോധന ശക്തമാക്കാന്‍ ആരോഗ്യവകുപ്പ്
മലപ്പുറം: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കുന്നു. ഹോട്ടലുകള്‍, ചായക്കടകള്‍, കൂള്‍ബാറുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന ശക്തമാക്കുന്നത്.
ലീഗല്‍ സര്‍വിസ് അതോറിറ്റി, പൊലിസ്, ആരോഗ്യവകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കുക. ഇതിന്റെ ഭാഗമായി ഡങ്കിപ്പനി പടര്‍ന്നുപിടിച്ച വേങ്ങരയില്‍ ഇന്നലെ പരിശോധന നടത്തി. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയവര്‍ക്കെതിരേ പിഴയീടാക്കി. വരും ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപകമായി പരിശോധന നടത്തുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ ആഴ്ചയും പരിശോധന തുടരും. വിവിധയിടങ്ങളില്‍ പഞ്ചായത്ത് ആരോഗ്യവിഭാഗം പരിശോധന നടത്താറുണ്ടെങ്കിലും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ സ്ഥാപന ഉടമകള്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകള്‍ ഏകോപിച്ചള്ള പരിശോധനയ്ക്കു രൂപം നല്‍കിയത്. കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറവാണ്. എങ്കിലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയ പഞ്ചായത്തുകളില്‍ രോഗബാധിതര്‍ കുറഞ്ഞിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."