HOME
DETAILS
MAL
'കോഴിക്കോട് വിമാനത്താവളവും പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ വികസിപ്പിക്കണം'
backup
November 10 2018 | 05:11 AM
കോഴിക്കോട്: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ ലീസിനു നല്കാന് ക്യാബിനറ്റ് തത്വത്തില്‍ തീരുമാനിച്ചതില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് വിമാനത്താവളവും പൊതുസ്വകാര്യ പങ്കാളിത്ത(പി.പി.പി) അടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ നടപടികള്‍ വേണമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷനായി. സെക്രട്ടറി രാജേഷ് കുഞ്ഞപ്പന്, വൈസ് പ്രസിഡന്റുമാരായ ഡോ. എ.എം ഷെരീഫ്, പി.എ ആസിഫ് ജോ.സെക്രട്ടറി ടി.പി വാസു, ട്രഷറര്‍ എം.കെനാസര്‍, കോഴിക്കോട് എയര്‍പോര്‍ട്ട് സംരക്ഷണ ജനകീയ ഏകോപന സമിതി ചെയര്മാന് ഡോ. കെ.മൊയ്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."