മോദിക്കു തലവേദന സൃഷ്ടിച്ച രാഹുല്‍ ശര്‍മ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരേ തെളിവുകള്‍ നല്‍കിയ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി രൂപീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം. സംസ്ഥാനത്തെ 182 സീറ്റിലും മല്‍സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്മാര്‍ട്ട് പാര്‍ട്ടി എന്നായിരിക്കും പേര്. പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം പാര്‍ട്ടിയുടെ ചിഹ്നം തീരുമാനിക്കും. പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ച് രാഹുല്‍ ശര്‍മ തന്റെ ഫേസ്ബുക്കില്‍ കുറിപ്പ്‌നല്‍കിയിട്ടുണ്ട് സുഹൃത്തുക്കളുടെ അഭ്യര്‍ഥനപ്രകാരമാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
വഡോദരയിലെ ആംഡ് യൂണിറ്റില്‍ ഡി.ഐ.ജിയായിരുന്ന അദ്ദേഹം 2015ല്‍ വിരമിച്ച ശേഷം ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. 1992 ബാച്ച് ഐ.പി.എസ് ഓഫിസറാണ്. അദ്ദേഹം ഡെപ്യൂട്ടി കമ്മിഷണറായിരുന്ന കാലത്താണു ഗുജറാത്ത് കലാപമുണ്ടായത്. നരോദ പാട്യ, നരോദ ഗാം, ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലകള്‍ അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തില്‍ ശര്‍മയുമുണ്ടായിരുന്നു. കലാപത്തില്‍ നിരവധി ആര്‍.എസ്.എസ് നേതാക്കളുടെ പങ്ക് വെളിച്ചത്തുകൊണ്ടുവന്ന ശര്‍മ, മോദിക്കെതിരെയും മൊഴിനല്‍കി. മോദിമന്ത്രിസഭയില്‍ അംഗമായിരുന്ന മായാ കോട്‌നാനിയെയും ബജ്‌റംഗ് ദള്‍ നേതാവ് ബാബു ബജ്‌റംഗിയെയും കുടുക്കിയത് ശര്‍മ സമര്‍പ്പിച്ച സി.ഡിയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ശര്‍മയുടെ നടപടികളെ തുടര്‍ന്ന് അദ്ദേഹം പിന്നീട് സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ക്കിരയാവുകയുംചെയ്തു. പെരുമാറ്റദൂഷ്യം, ഡ്രൈവര്‍മാര്‍ക്കും കീഴുദ്യോഗസ്ഥര്‍ക്കും പാരിതോഷികം നല്‍കി, അക്ഷരത്തെറ്റ് വരുത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ആറുതവണ അദ്ദേഹത്തിനെതിരേ ഗുജറാത്ത് സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടിസും അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."