ഇറാഖ് പ്രധാനമന്ത്രി സഊദി രാജാവുമായി ചര്‍ച്ച നടത്തി
റിയാദ്: സഊദി സന്ദര്‍ശനത്തിനെത്തിയ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദി ഔദ്യോഗിക സന്ദര്‍ശനത്തിനായി സഊദിയിലെത്തി. സഊദി രാജാവ് സല്മാന് ഇബ്നു അദ്ബുല്‍ അസീസ് രാജാവുമായി നടത്തിയ ചര്‍ച്ചയില്‍ മേഖലയിലെ ആനുകാലിക പ്രശ്നങ്ങളും പുരോഗതികളും വിലയിരുത്തി. ഇതാദ്യമായാണ് അബാദി സഊദിയിലെത്തുന്നത്. സല്മാന് രാജാവിനെ കൂടാതെ രാജ്യത്തെ വിവിധ ഉന്നത വകുപ്പ് മേധാവുകളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.
നാലു ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം സഊദിയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നത്. സഊദി അറേബ്യയെ കൂടാതെ കുവൈത്ത്, ഇറാന് എന്നീ രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി ചര്‍ച്ചകള്‍ നടത്തും. ഈ രാജ്യങ്ങളുമായി ഇറാഖിന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി തീവ്രവാദത്തെ തുരത്തുവാനുമുള്ള കരാറുകളില്‍ ഏര്‍പ്പെടുമെന്നു ഇറാഖ് ഗവണ്മെന്റ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."