കൊച്ചി ബിനാലെയുടെ പവലിയന് അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ നിര്‍മിക്കും
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പവലിയന് പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണാചാരി അറിയിച്ചു. ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ അനിത ദുബെയുമായി ഒരുക്കിയ മീറ്റ് ദി ക്യൂറേറ്റര്‍ പരിപാടിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട്കൊച്ചി കബ്രാള്യാര്ഡിലാണ് ബിനാലെ പവലിയന് ഒരുങ്ങുന്നത്. ഇത് പൊളിക്കുമ്പോള്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ട് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് പദ്ധതി.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന് കലാസൃഷ്ടികളുടെ ലേലം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ബിനാലെയ്ക്ക് ശേഷം പവിലിയന് പൊളിച്ച് വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതി.
നാല്പ്പതില് പരം കലാകാരന്മാരുടെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍, പ്രതിമകള്‍ എന്നിവയാണ് ലേലത്തിന് വയ്ക്കാന്‍ ബിനാലെ ഫൗണ്ടേഷന് തീരുമാനിച്ചിട്ടുള്ളത്. ബിനാലെ നാലാം ലക്കത്തിന്റെ കാലയളവില്‍ 2019 ജനുവരി 18ാം തിയതിയാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്.
കേരളത്തിനെ ബാധിച്ച പ്രളയത്തെ തുടര്‍ന്ന് ബിനാലെയോടുള്ള തന്റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. സൃഷ്ടികളുടെ പുതിയ സാധ്യതകളിലേക്കും പ്രമേയങ്ങളിലേക്കും എത്താന്‍ ഇത് കാരണമായി. ബിനാലെ നാലാം ലക്കത്തെ രണ്ടായി തിരിക്കാം. പ്രദര്‍ശനവും പവിലിയനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."