'ഓപ്പറേഷന് പി ഹണ്ട്' നവമാധ്യമങ്ങളിലൂടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 11 പേര് അറസ്റ്റില്‍
തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 11പേര് അറസ്റ്റിലായി. ഓപ്പറേഷന് പി ഹണ്ട് 3യുടെ ഭാഗമായി ഇന്റര്‍പോളും പൊലിസും നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
വാട്സ് ആപ്പ്,ടെലഗ്രാം എന്നിവയിലൂടെയാണ് നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായവരില്‍ നിന്നും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമുള്‍പ്പെടെ 28 ഇലക്ടോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തു. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലിസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോ തടയുന്നതിന് ആരംഭിച്ചതാണ് സൈബര്‍ഡോം ഓപ്പറേഷന് പി ഹണ്ട്. സംസ്ഥാന വ്യാപകമായി ഓപ്പറേഷന് പി ഹണ്ടിന്റെ പരിശോധന നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."