സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസില്‍ 186 ഒഴിവുകള്‍
ആയുഷ് വകുപ്പിന് കീഴില്‍ ഡല്‍ഹിയിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസില്‍ (CCRAS) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി, സി. തസ്തികകളിലായി 186 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ പെടുന്ന സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ മാത്രം 49 ഒഴിവുണ്ട്.
ഗ്രൂപ്പ് തിരിച്ച് ഒഴിവുകള്‍ ചുവടെ
CCRAS Vacancy Details
Group A - 56 Posts
Group B – 79 Posts
Group C – 51 Posts
ഗ്രൂപ്പ് എ: റിസര്‍ച്ച് ഓഫീസര്‍ (കെമിസ്ട്രി 5, ഫാര്‍മക്കോളജി 2, ബയോകെമിസ്ട്രി 10, മെഡിസിന്‍ 6, ആനിമല്‍/ എക്‌സ്‌പെരിമെന്റല്‍ പാത്തോളജി 2, പാത്തോളജി 14, ആയുര്‍വേദ 12, മൈക്രോബയോളജി 4), ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍: 1.
ഗ്രൂപ്പ് ബി: അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍ (ബോട്ടണി 4, കെമിസ്ട്രി 4, ക്ലിനിക്കല്‍ സൈക്കോളജി 2, ഫാം മാനേജര്‍ 1, ബയോടെക്‌നോളജി 3, ഫാര്‍മകോഗ്‌നസി 3, ഫിസിയോതെറാപ്പി 1, ഫാര്‍മക്കോളജി 12), സ്റ്റാഫ് നഴ്‌സ്: 49.
ഗ്രൂപ്പ് സി: റിസര്‍ച്ച് അസിസ്റ്റന്റ് (ബയോകെമിസ്ട്രി 2, ബോട്ടണി 19, കെമിസ്ട്രി 11, ഫാര്‍മക്കോളജി 3, ഓര്‍ഗാനിക് കെമിസ്ട്രി 1, ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ 1, ക്യുറേറ്റര്‍ 2, ഗാര്‍ഡന്‍ 3, ഫാര്‍മസി 4, സംസ്‌കൃതം 1), ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 2, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് 1, ട്രാന്‍സ്ലേറ്റര്‍ (ഹിന്ദി അസിസ്റ്റന്റ്) 1.
സ്റ്റാഫ് നഴ്‌സ്: ബി.എസ്‌സി. നഴ്‌സിങ്. അല്ലെങ്കില്‍ നഴ്‌സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമയും ടീച്ചിങ്/ റിസര്‍ച്ച് ഹോസ്പിറ്റലില്‍ രണ്ടുവര്‍ഷത്തെ പരിചയവും. സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
റിസര്‍ച്ച് ഓഫീസര്‍: മൈക്രോബയോളജി വിഭാഗത്തിലേക്ക് എം.എസ്‌സി.&ിയുെ;യും (മൈക്രോബയോളജി) മൂന്നുവര്‍ഷത്തെ പരിചയവുമാണ് യോഗ്യത. മറ്റ് വിഷയങ്ങളിലേക്ക് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ എം.ഡി./ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും ബന്ധപ്പെട്ട കൗണ്‍സിലില്‍ എന്റോള്‍മെന്റ്/രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍: എം.എ./ എം.എസ്‌സി./ എം.കോം, ബി (ലൈബ്രറി സയന്‍സ്), ഏഴുവര്‍ഷത്തെ പരിചയം. സംസ്‌കൃതം/ തമിഴ് അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഒരുവര്‍ഷത്തെ അധ്യാപന/ ഗവേഷണ പരിചയവും.
റിസര്‍ച്ച് അസിസ്റ്റന്റ്: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം.
പ്രായം: റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് 30 വയസ്സും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് 45 വയസ്സും സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള മറ്റ് തസ്തികകളിലേക്ക് 30 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.എന്‍.സി.എല്‍. വിഭാഗക്കാര്‍ക്ക് മുന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. 2019 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 31. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ്: http://www.ccras.nic.in/
186 Vacancies in Ayurvedic Research Council; Apply by 31 October
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."