
ഒരേ പൂക്കളിലല്ല, ഓരോ പൂക്കളിലാണു സൗന്ദര്യം
പൂച്ചെടികള് പൂത്തുലഞ്ഞുനില്ക്കുന്ന നയനമനോഹരമായൊരു പൂവനം. വിവിധങ്ങളായ ചെടികളതില് നിറഞ്ഞുനില്ക്കുന്നു. ചിലതിനു വല്ലാത്ത വലിപ്പം. വേറെ ചിലത് വളരെ ചെറുത്. ചിലതില് പൂക്കള് നിറഞ്ഞുനില്ക്കുന്നു. വേറെ ചിലതില് ഒന്നോ രണ്ടോ പൂക്കള് മാത്രം. മറ്റു ചിലതില് പൂക്കള് തീരെയില്ല. വാടി വീഴാറായ പൂക്കളും കൂട്ടത്തിലുണ്ട്. തോട്ടം പരിപാലിക്കാന് പുതിയതായി ചാര്ജെടുത്തുവന്ന തോട്ടംപണിക്കാരന് ഈ വൈവിധ്യങ്ങള് അത്ര സഹിച്ചില്ല. അയാള് വലിയ ചെടികള്ക്കു മാത്രം വെള്ളം നനച്ചു. പൂക്കളില്ലാത്ത ചെടികളെ പറിച്ചൊഴിവാക്കി... സാവധാനം മാത്രം വളര്ന്നുവലുതാകുന്ന ചെടികളെ ചവിട്ടിമെതിച്ചു. മതിയായ വെള്ളം ലഭിക്കാത്തതിനാല് ഉണക്കം വന്നു തുടങ്ങിയ ചെടികളെ വേരോടെ പിഴുതെടുത്തു...!
തോട്ടം തൊഴിലാളിയുടെ ഈ തലതിരിഞ്ഞ വേല കണ്ടപ്പോള് തോട്ടമുടമയ്ക്ക് കണ്ടുനില്ക്കാനായില്ല. അയാള് ഓടിവന്ന് തൊഴിലാളിയുടെ കോളറിനു പിടിച്ചു ചോദിച്ചു:
''നീ എന്തു തെണ്ടിത്തരമാടോ കാട്ടികൂട്ടുന്നത്..?''
തൊഴിലാളി പറഞ്ഞു: ''ഏമാനേ, ഞാനീ തോട്ടത്തെ ശുദ്ധികലശം നടത്തുകയാണ്. അതിനു ഞാനെന്തു പിഴച്ചു..?''
''തോട്ടം നശിപ്പിച്ചുകൊണ്ടാണോ നിന്റെ ഈ ശുദ്ധികലശം...!''
''ഞാന് നശിപ്പിക്കുകയല്ല; നന്നാക്കുകയാണ്. ആവശ്യമില്ലാത്ത ചെടികളെയും മറ്റും പിഴുതൊഴിവാക്കിയാലല്ലേ മേത്തരം ചെടികള്ക്ക് ഇവിടെ വളരാന് കഴിയുള്ളൂ..''
''ഇതിലെവിടെയാടോ ആവശ്യമില്ലാത്ത ചെടികള്...?''
''ഇതാ, ഈ പൂക്കളുണ്ടാകാത്ത ചെടികള്.. പെട്ടെന്നു വളരാത്ത ചെടികള്... അവയൊക്കെ എന്തിനാണ്..? നന്നായി വളരുന്ന ചെടികള് മാത്രം പോരേ നമ്മുടെ തോട്ടത്തില്..''
തൊഴിലാളിയുടെ ബുദ്ധിശൂന്യമായ ഈ മറുപടിയോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉടമ കുഴങ്ങി. ഇത്ര ബുദ്ധിശൂന്യനായ ആളെയാണല്ലോ താന് ജോലിക്കു വിളിച്ചതെന്നോര്ത്ത് ഖേദവും തോന്നി.
ഉടമ പറഞ്ഞു: ''തല്ക്കാലം ഈ തോട്ടത്തെ നീ ശുദ്ധികലശം നടത്തേണ്ടതില്ല. നീയൊന്ന് പോയിത്തന്നാല് തന്നെ ഈ തോട്ടം ശുദ്ധിയായി..''
വൈവിധ്യങ്ങളിലാണു പൂവാടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനില്ക്കുന്നതെന്ന സത്യമറിയാത്തവന് തോട്ടപ്പണിക്കു നിന്നാല് അവന് തോട്ടം നശിപ്പിക്കും. വിവിധങ്ങളായ മതങ്ങളും സംസ്കാരങ്ങളും ഐക്യത്തിലും ഒരുമയിലും നിലനില്ക്കുമ്പോള് നാടിനെന്തൊരു ചന്തം..! ആ ചന്തം കാണാനുള്ള ശേഷിയില്ലാത്തവന് നാടു ഭരിക്കാനിറങ്ങിയാല് അവന് നാടു നശിപ്പിക്കും. തനിക്കിഷ്ടമുള്ള മതവും സംസ്കാരവും മാത്രം മതിയെന്നു പറഞ്ഞു മറ്റെല്ലാറ്റിനെയും അയാള് വെട്ടിനിരത്തും. അതു കാണുമ്പോള് അയാളെ അധികാരത്തിലേറ്റിയവര്ക്കെല്ലാം അതിന്റെ പേരില് ഖേദം കൊള്ളാനേ കഴിയുകയുള്ളൂ.
പൂവനത്തില് ഒരേ തരത്തിലുള്ള പൂക്കളും ചെടികളും മാത്രമേയുള്ളൂവെങ്കില് അതിനൊരു ചന്തമുണ്ടാവില്ല. വ്യത്യസ്തയിനം ചെടികള് അതില് വേണം. ചെറുതും വലുതും ഒറ്റത്തടിയുള്ളതും ശാഖകളുള്ളതും എളുപ്പം വളരുന്നതും വളരാത്തതുമെല്ലാം അതിലുണ്ടാവേണ്ടതുണ്ട്.
അന്പതു കുട്ടികളുള്ള ഒരു ക്ലാസിനെ ഈ പൂവാടിയോടുപമിക്കാം. എല്ലാ കുട്ടികളും ഒരുപോലെയായിരിക്കില്ല. അതില് നല്ല പഠനമികവ് പ്രകടിപ്പിക്കുന്നവരുണ്ടാകും. അത്രതന്നെ കഴിവില്ലാത്തവരുണ്ടാകും. ചിലര് ബഹിര്മുഖരായിരിക്കും. വേറെചിലര് അന്തര്മുഖരായിരിക്കും. ചിലര്ക്കു കാര്യങ്ങള് പറഞ്ഞാല് അതിവേഗം മനസിലോടും. മറ്റു ചിലര്ക്കു മനസിലാകാന് താമസം പിടിക്കും. തോട്ടം പരിപാലകനായ അധ്യാപകന് ആദ്യമായി വേണ്ടത് ഈ ബോധമാണ്. ഈ ബോധത്തോടുകൂടി മാത്രമേ ക്ലാസില് അയാള് പെരുമാറാന് പാടുള്ളൂ. എല്ലാവരും ഒന്നാം റാങ്കുകാരാവണമെന്ന വാശി എല്ലാ ചെടികളും ഒരുപോലെയാവണമെന്ന നിര്ബന്ധം പോലെ വങ്കത്തമാണ്. അത്തരം അനാവശ്യമായ കടുംപിടുത്തങ്ങള് പഠനത്തില് അല്പം പിന്നിലുള്ളവരെയെല്ലാം 'ഒന്നിനും കൊള്ളാത്തവരാക്കി' തള്ളാന് പ്രേരിപ്പിക്കും. സത്യത്തില് പഠനത്തില് പിന്നിലാണെന്നേയുണ്ടാകൂ. പഠനേതരരംഗങ്ങളില് അവരെ മറികടക്കാന് 'പഠിപ്പിസ്റ്റുകള്ക്ക് ' കഴിഞ്ഞുകൊള്ളണമെന്നില്ല.
എല്ലാവരെയും ഒന്നാം റാങ്കുകാരാക്കലല്ല അധ്യാപകന്റെ ദൗത്യം. ഓരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന പ്രതിഭകളെ സമൂഹത്തിനുപയുക്തമാകുംവിധം പുറത്തുകൊണ്ടുവരലാണ്. സമൂഹത്തിനു പലരെയും ആവശ്യമുണ്ട്. പണ്ഡിതരെയും ശാസ്ത്രജ്ഞരെയും പൊതുപ്രവര്ത്തകരെയും നേതാക്കളെയും ന്യായാധിപരെയും ഡോക്ടര്മാരെയും എന്ജിനീയര്മാരെയും വേണം. എല്ലാവരും പണ്ഡിതന്മാര് മാത്രമായാല് സമൂഹം കഷ്ടപ്പെടും.
തലതിരിഞ്ഞ തോട്ടക്കാരനാവാതെ എല്ലാ ചെടികളെയും ഒരുപോലെ വളര്ത്തുക. ചെമ്പരത്തിക്ക് ഒരിക്കലും റോസാചെടിയാവാനാവില്ല. റോസിന് ചെമ്പരത്തിയാവാനുമാവില്ല. റോസിനെ റോസായിതന്നെ വളര്ത്തുക. ചെമ്പരത്തിയെ ചെമ്പരത്തിയായും വളര്ത്തുക. ഓരോ വിദ്യാര്ഥിയെയും അവനായി തന്നെ വളര്ത്തുക. ഒരാളെയും മറ്റൊരാളെ പോലെയാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിതാവിന്റെ ക്രൂരമര്ദ്ധനം; പത്തുവയസുകാരന്റെ പരാതിയില് നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• a minute ago
തിരച്ചില് നിര്ത്തിവെക്കാന് ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന് സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള് നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• 39 minutes ago
'ഫ്ലാറ്റുകളില് താമസിക്കുന്നത് 35 പേര്'; ദുബൈയില് അനധികൃത മുറി പങ്കിടലിനെ തുടര്ന്ന് നിരവധി കുടുംബങ്ങള് ബുദ്ധിമുട്ടിലെന്ന് റിപ്പോര്ട്ട്
uae
• an hour ago
ഗസ്സയില് ഇന്നലെ പ്രയോഗിച്ചതില് യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്ത്തകരും ഉള്പെടെ 33 പേര്
International
• an hour ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• an hour ago
മലപ്പുറത്ത് മരിച്ച വിദ്യാര്ഥിക്ക് നിപ? സാംപിള് പരിശോധനക്കയച്ചു; പോസ്റ്റ്മോര്ട്ടം ചെയ്ത ഡോക്ടര്മാരോട് ക്വാറന്റൈനില് പോകാന് നിര്ദ്ദേശം
Kerala
• 2 hours ago
ഓപ്പറേഷന് ഷിവല്റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ് സഹായവുമായി യുഎഇ
uae
• 2 hours ago
'21 ദിവസത്തിനുള്ളില് വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 3 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 3 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 3 hours ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 3 hours ago
തൃശൂര് മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 4 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 4 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 4 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 12 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 12 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 12 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 13 hours ago
ബിഗ്, ബ്യൂട്ടിഫുള് ബില് പാസാക്കി കോണ്ഗ്രസ്; ബില്ലില് ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 4 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്
Kerala
• 4 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 4 hours ago