റോജോയില്‍ നിന്നും രഞ്ജിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
വടകര: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പരാതിക്കാരനായ റോജോയില്‍ നിന്നും സഹോദരി രഞ്ജിയില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. കൂടത്തായിയിലെ മരണങ്ങളില്‍ സംശയമുണ്ടാകാനും അത് പരാതിയായി നല്‍കാനും ഇവര്‍ തയാറായത് എന്തുകൊണ്ടാണെന്നതിന്റെ വിവരങ്ങളാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. കേസില്‍ ഇത്തരം വിവരങ്ങള്‍ നിര്‍ണായകമാണ്. ഇന്നലെ രാവിലെയാണ് റോജോയും സഹോദരി രഞ്ജിയും ജോളിയുടെ മക്കളായ റെമോ, റെണോള്‍ഡ് എന്നിവരും റൂറല്‍ എസ്.പി ഓഫിസിലെത്തിയത്.
കൃത്യത്തില്‍ ജോളിക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചതായും ഇതുമായി ബന്ധപ്പെട്ട ചില തെളിവുകളും റോജോ അന്വേഷണ സംഘത്തിന് കൈമാറി.
തന്നെയും ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നതായി രഞ്ജി മൊഴി നല്‍കിയിട്ടുണ്ട്.
ഇവരുടെ മൊഴിയെടുക്കുമ്പോള്‍ ജോളിയെയും എസ്.പി ഓഫിസില്‍ എത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."