HOME
DETAILS
MAL
റാണി രാംപാല്‍ നയിക്കും
backup
June 21 2017 | 21:06 PM
ന്യൂഡല്‍ഹി: ഹോക്കി വേള്‍ഡ് ലീഗ് സെമിഫൈനലിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ റാണി രാംപാല്‍ നയിക്കും. 18 അംഗ ടീമിന്റെ ഉപ നായികയായി സുശീല ചാനുവും കളിക്കും. ജൂലൈ എട്ട് മുതല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലാണ് മത്സരങ്ങള്‍. പരിചയ സമ്പന്നരായ ദീപ ഗ്രാസ് എക്ക, സുനിത ലക്റ, മോണിക്ക എന്നിവരും ടീമിലുണ്ട്. 2018ലെ വനിതാ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടം കൂടിയാണ് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍. പൂള് ബിയില്‍ കരുത്തരായ അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ചിലി, അമേരിക്ക ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ.
പൂള് എയില്‍ ജര്‍മനി, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ജപ്പാന്, പോളണ്ട് ടീമുകളും മാറ്റുരയ്ക്കും. ജൂലൈ എട്ടിന് ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."