പേരാമ്പ്ര-മാനന്തവാടി-മൈസൂര്‍ റോഡ് ദേശീയപാതയായി ഉയര്‍ത്തണം: കോര്‍ഡിനേഷന്‍ കമ്മിറ്റി
കുറ്റ്യാടി: കോഴിക്കോടിനെ കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന പേരാമ്പ്ര-മാനന്തവാടി-മൈസൂര്‍ റോഡ് ദേശീയപാതയായി ഉയര്‍ത്തണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള മറ്റെല്ലാ പാതയേക്കാളും ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നിലയില്‍ കര്‍ണാടകയിലേക്ക് എത്താന്‍ കുറ്റ്യാടി ചുരം വഴി കഴിയും. രാത്രി യാത്ര ഗതാഗത നിരോധനത്തിനും താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിനും പ്രസ്തുത പാത ശാശ്വതപരിഹാരമാകും.
നിലവില്‍ യാതൊരു നിരോധനവും ഇല്ലാത്ത പക്രന്തളം ചുരം റോഡിന്റെ ചില ഭാഗങ്ങളിലുള്ള കുത്തനെയുള്ള കയറ്റം കുറയ്ക്കുകയും മൊത്തമായി വീതികൂട്ടുകയും ചെയ്താല്‍ മതി എന്നതു കൊണ്ടു തന്നെ ഈ പാത ദേശീയപാതയാക്കാന്‍ യാതൊരു സാങ്കേതിക തടസങ്ങളും ഇല്ല. കൂടാതെ കേന്ദ്ര വനം വകുപ്പില്‍ നിന്നു ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്ത പരിസ്ഥിതിക്ക് യാതൊരു ആഘാതവും ഏല്‍പ്പിക്കാത്ത, വന്യമൃഗ സംരക്ഷണം ഉറപ്പുവരുത്തുന്ന ഏറ്റവും നിര്‍മാണച്ചിലവ് കുറഞ്ഞതും വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നതുമായ റോഡാണിത്.
വയനാട്ടില്‍ ചുരം ബദല്‍ റോഡ് എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന നാല് ചുരം ബദല്‍ പാതകളും കടന്നു പോകേണ്ടത് വനത്തിലൂടെ ആയതുകൊണ്ടു ഇവയ്ക്ക് കേന്ദ്ര വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതു നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം വര്‍ഷങ്ങളായി കടുത്ത എതിര്‍പ്പ് തുടരുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലച്ചുപോയ പടിഞ്ഞാത്തറ, പൂഴിത്തോട് പോലെയുള്ള ബദല്‍ റോഡുകളുടെ നിര്‍മാണം പുന:രാരംഭിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ദിവസങ്ങളോളം വയനാട് ജില്ല ഒറ്റപ്പെട്ടപ്പോള്‍ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് തിരിച്ചുവിട്ടത്. വയനാട്ടുകാര്‍ക്ക് ഭാവിയിലും ആശ്രയിക്കേണ്ടി വരുന്ന ഏക റോഡ് എന്ന നിലയില്‍ ഈ റോഡിന്റെ പ്രസക്തി പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണിപ്പോള്‍.
നിലവില്‍ ഈ റോഡ് അഭിവൃതിപ്പെടുത്തേണ്ടത് വയനാടിന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മലബാറിന്റെ സമഗ്രവികസന മുന്നേറ്റത്തിനും ടൂറിസം രംഗത്തുള്ള കുതിച്ചു ചാട്ടത്തിനും ഈ പാത വഴിയൊരുക്കും. പാത യാഥാര്‍ഥ്യമാക്കുന്നതിന് മാനന്തവാടി മൈസൂര്‍ പ്രദേശങ്ങളില്‍ എം.എല്‍.എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും കോഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു ശക്തമായി പ്രവര്‍ത്തനം ആരംഭിച്ചതായും മൈസൂര്‍ മാനന്തവാടി റോഡിന്റെ ഡി.പി.ആര്‍ തയാറാക്കുന്നതിന് സര്‍വേ തുടങ്ങിക്കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.
തുടര്‍പ്രവര്‍ത്തനമെന്നോണം പാത കടന്നുപോകുന്ന വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ജനപ്രതിനിധികളും മറ്റും പങ്കെടുക്കുന്ന ഒരു ജനകീയ കൂട്ടായ്മ 17ന് ശനിയാഴ്ച്ച രാവിലെ 10ന് തൊട്ടില്‍പ്പാലത്ത് ചേരും. യോഗം ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു അധ്യക്ഷനാകുമന്നും കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ കുന്നുമ്മല്‍ ബ്ലോക്ക് പ്രസിഡന്റ് കെ സജിത്ത്, ജനറല്‍ കണ്‍വീനര്‍ കെ.എ ആന്റണി, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ്, പി.പി ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."