അഭയ കൊലക്കേസ്: പ്രോസിക്യൂഷന് 19ാം സാക്ഷി ഗൈനക്കോളജിസ്റ്റില്‍ നിന്നും മൊഴിയെടുത്തു
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗെനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനില്‍ നിന്നും മൊഴിയെടുത്തു. പ്രോസിക്യൂഷന് 19-ാം സാക്ഷിയാണ് ഡോക്ടര്‍.
സിസ്റ്റര്‍ സെഫിയെ 2008 നവംബര്‍ 19 നാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനക്ക് 2008 നവംബര്‍ 25 ന് വിധേയയാക്കി. ഡോ.ലളിതാംബികയുടെ നേതൃത്വത്തിലാണ് സിസ്റ്റര്‍ സെഫിയെ പരിശോധിച്ചത്.
കന്യകയാണെന്നു സ്ഥാപിക്കാന്‍ വേണ്ടി അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തതായി ഡോക്ടര്‍ മൊഴി നല്കി.
സിസ്റ്റര്‍ സെഫിയുടെ അഭിഷാഷകന്റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലാണ് സാക്ഷിയെ വിസ്തരിച്ചത്. പ്രതിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതിനാല്‍ അടച്ചിട്ട കോടതിയില്‍ സാക്ഷി വിസ്താരം വേണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. സാക്ഷി വിസ്താരം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."