ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററില്‍ ശിശുദിനാഘോഷം
തിരുവനന്തപുരം: ശിശുദിനമായ നവംബര്‍ 14 ബുധനാഴ്ച മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററില്‍ ശിശുദിനാഘോഷ പരിപാടികള്‍ നടക്കും. ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഗുല്‍മോഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ സോഷ്യല്‍ ജസ്റ്റിസ് വുമണ്‍ ആന്ഡ്് ചൈല്‍ഡ് ഡവലപ് മെന്റ്് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ കേരളം ഡി.പി.എം ഡോ. പി.വി അരുണ്‍ അധ്യക്ഷനാകും. സാഹിത്യകാരനും നടനും സംവിധായകനുമായ മധുപാല്‍ മുഖ്യാതിഥിയായിരിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യം, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ്, ഐ.എ.പി തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. വി.എസ് ശങ്കര്‍, എസ്.എ.ടി നേഴ്സിങ് ഓഫിസര്‍ ഇന്‍ ചാര്‍ജ് എ.ടി ഷൈല, നിള ചാരിറ്റബിള്‍ സൊസൈറ്റി പ്രതിനിധി ജിജി ആന്റണി എന്നിവര്‍ സംസാരിക്കും. എസ്.എ.ടി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ സ്വാഗതവും സി.ഡി.സി ഡയരക്ടര്‍ ഡോ. ബാബു ജോര്‍ജ് നന്ദിയും പറയും. 11 മണി മുതല്‍ എസ്.എ.ടി, ഡി.ഇ.ഐ.സി കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. എസ്.എ.ടി, ഡി.ഇ.ഐ.സി, സി.ഡി. സി എന്നിവയുടെ നേതൃത്വത്തിലാണ് ശിശുദിനാഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."