യൂത്ത്‌ലീഗ് 'തലമുറ സംഗമം' ശ്രദ്ധേയമായി
തൊട്ടില്‍പ്പാലം: മുസ്‌ലിം യൂത്ത് ലീഗ് കായക്കൊടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'തലമുറ സംഗമം' ശ്രദ്ധേയമായി. സംഗമത്തില്‍ ആദ്യകാലങ്ങളില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ പഴയകാലത്തെ ഓര്‍മകള്‍ പങ്കുവെച്ചത് പ്രവര്‍ത്തകരില്‍ നവ്യാനുഭവം തീര്‍ത്തു. യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി.എ അസീസ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം മഹല്ലുകളില്‍ എസ്.ഡി.പി.ഐ പോലെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കരുതെന്നും ഇത്തരം സംഘടനകളില്‍ അകപ്പെട്ടവരെ ബോധവല്‍ക്കരണത്തിലൂടെ തിരിച്ചുകൊണ്ടണ്ടുവരാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ.എഫ് റിയാസ് മാസ്റ്റര്‍ അധ്യക്ഷനായി. കെ.ടി അബൂബക്കര്‍ മൗലവി, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഇ.എ റഹ്മാന്‍, സി.കെ പോക്കര്‍, പി.വി നൗഷാദ്, ഇ മുഹമ്മദ് ബഷീര്‍, സയ്യിദ് ഷറഫുദ്ധീന്‍ ജിഫ്‌രി, ഇ.പി മുഹമ്മദലി, സബീല്‍ തൊടുവയില്‍, ഇ.പി ഹമീദ്, അജിനാസ് എ, ജൗഹര്‍ അബ്ദുല്ല, കെ.കെ അഷ്‌റഫ്, സജീര്‍ വി.വി സംസാരിച്ചു. വി.വി സഫീര്‍ സ്വാഗതവും സി.കെ റാഷിദ് നന്ദയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."