പുറത്തായ പ്ലൂട്ടോയും നെപ്ട്യൂണും
ഷാക്കിര്‍ തോട്ടിക്കല്‍#
സൂര്യനില്‍ നിന്ന് ശരാശരി 590 കോടി കിലോമീറ്റര്‍ അകലെയാണ് പ്ലൂട്ടോയുടെ സ്ഥാനം. സൗരയൂഥത്തില്‍ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം കൈപ്പര്‍ വലയം എന്നറിയപ്പെടുന്നു. 248 ഭൗമവര്‍ഷങ്ങള്‍ വേണം ഒരു തവണ സൂര്യനെ പ്രദക്ഷിണം വയ്ക്കാന്‍. 2360 കിലോമീറ്ററാണ് വ്യാസം. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ ആറിലൊന്നുണ്ട് പ്ലൂട്ടോക്ക്. അഞ്ച് ഉപഗ്രഹങ്ങളുണ്ട്. ഷാരോണ്‍, നിക്‌സ്, ഹൈഡ്ര, കെര്‍ബറോസ്, സ്റ്റെക്‌സ്. ഇതില്‍ ഷാരോണിന് പ്ലൂട്ടോയോളം വലിപ്പം വരുന്നുണ്ട്. സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹവുമാണിത്. 1980ല്‍ അമേരിക്കക്കാരനായ ക്ലൈഡ് ടോംബോഗ് ആണ് ഈ ഗ്രഹം കണ്ടെത്തിയത്. പിന്നീട് ഗ്രീക്ക് പുരാണത്തിലെ ദേവനായ പ്ലൂട്ടോയുടെ പേരാണ് നല്‍കിയത്.
ചന്ദ്രന്റെ വലിപ്പത്തിന്റെ മൂന്നിലൊന്നും പിണ്ഡത്തിന്റെ ആറിലൊന്നും മാത്രമാണ് പ്ലൂട്ടോക്കുള്ളത്. സൂര്യനുമായുള്ള അകലം ഏറ്റവും അടുത്ത് വരുമ്പോള്‍ 30 ജ്യോതിര്‍ മാത്രയും അകലെയാവുമ്പോള്‍ 49 ജ്യോതിര്‍മാത്രയുമാണ്. ഇതുകാരണം ചില കാലങ്ങളില്‍ പ്ലൂട്ടോ നെപ്ട്യൂണിന്റെ പരിക്രമണപഥത്തിനകത്താകും. 248 ഭൂവര്‍ഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു. ആറു ദിവസം ഒന്‍പത് മണിക്കൂര്‍ കൊണ്ട് അച്ചുതണ്ടില്‍ ഒരു പ്രാവശ്യം തിരിച്ചും. കുള്ളന്‍ ഗ്രഹമാക്കി പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കി. എങ്കിലും 75 വര്‍ഷം ഈ പട്ടികയില്‍ ഉണ്ടായിരുന്നു.
എന്തേ പുറത്താക്കിയത്?
ഗ്രഹപദവിയെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് പ്ലൂട്ടോയെ കണ്ടുപിടിച്ച കാലത്തോളം പഴക്കമുണ്ട്. പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന'കിയ്പ്പര്‍ ബെല്‍റ്റി'ല്‍ നിന്ന് ഒട്ടേറെ ഗ്രഹസദൃശ വസ്തുക്കളെ കഴിഞ്ഞ കുറേ കാലങ്ങളായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി 2003 യുബി 313 എന്ന ഗ്രഹ സദൃശ വസ്തുവിനെ കൂടി കണ്ടെത്തിയതോടെയാണ് പ്ലൂട്ടോയുടെ നില പരുങ്ങലിലായത്. ഠചഛ(ഠൃമി െചലുൗേിശമി ഛയഷലരെേ) എന്നാണ് ഇവ പൊതുവായി അറിയപ്പെടുന്നത്. സെഡ്‌ന, ഓര്‍ക്കസ്, ക്വോവാര്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു.
2003 യുബി 313 പ്ലൂട്ടോയേക്കാള്‍ വലിയ ഗോളമാണ്. ഗ്രഹം പ്ലൂട്ടോയുടെ അംഗീകാരം തുടര്‍ന്നാല്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതും കണ്ടെത്താനുള്ളതുമായ സമാന സ്വഭാവമുള്ള ഗോളങ്ങളെയെല്ലാം ഗ്രഹങ്ങളായി അംഗീകരിക്കേണ്ടി വരും! മാത്രമല്ല, അങ്ങനെ വരുന്ന പക്ഷം സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടിക അനന്തമായി നീളും. അത്തരമൊരു സ്ഥിതി വിശേഷം ഒഴിവാക്കുന്നതിനു വേണ്ടി ഗ്രഹങ്ങള്‍ക്ക് പുതിയൊരു നിര്‍വചനം നല്‍കുകയാണ് അസ്‌ട്രോണമിക്കല്‍ യൂനിയന്‍ ചെയ്തത്.
കാരണം കൂടി കേള്‍ക്കൂ
പ്ലൂട്ടോയെ ഗ്രഹമാക്കാന്‍ ഉള്ള കാരണമെന്താണെന്ന് കൂടി അറിയണം. പ്ലൂട്ടോക്ക് ഭൂമിയോളം വലിപ്പമുണ്ടെന്നാണ് അന്ന് ഗവേഷകര്‍ കരുതിയത്. മാത്രമല്ല, 'കിയ്പ്പര്‍ ബെല്‍റ്റി'ല്‍ കണ്ടെത്തിയ ഏക ഗോളം പ്ലൂട്ടോ മാത്രമായിരുന്നു താനും. പ്ലൂട്ടോയുടെ ഭ്രമണപഥം മറ്റ് ഗ്രഹങ്ങളുടേതില്‍ നിന്ന് വ്യത്യസ്തവുമാണ്. ചില കാലയളവില്‍ നെപ്ട്യൂണിന്റെ പാത മുറിച്ച് കടക്കുന്നു. പ്ലൂട്ടോയുടെ സ്ഥാനം നഷ്ടമാകാന്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന കാരണവും ഇതാണ്. മറ്റൊന്ന്, ഈ ഗ്രഹത്തിന്റെ ഉപഗ്രഹമായ ഷാരണും പ്ലൂട്ടോയും ഭ്രമണം ചെയ്യുന്ന പിണ്ഡത്തിന്റെ കേന്ദ്രം പ്ലൂട്ടോയുടെ ഉള്ളിലല്ല എന്നതാണ്. സൗരയൂഥപ്പട്ടികയില്‍ നിന്ന് പ്ലൂട്ടോ പുറത്തായിരിക്കുകയാണ്.
നെപ്ട്യൂണിനുചുറ്റും
വലയങ്ങള്‍
ഇതിനുചുറ്റും നാല് വലയങ്ങള്‍ കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്. മൂന്നുവലയങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ഇതല്ലാതെ ധാരാളം വലയങ്ങള്‍ ഉണ്ടെണ്ടന്ന് ആധുനിക ശാസ്ത്രം പറയുന്നു. 1989-ല്‍ വോയോജറാണ് വലയങ്ങള്‍ കണ്ടെണ്ടത്തിയത്.
ഉപഗ്രഹങ്ങള്‍ നെപ്ട്യൂണിനും
സാന്ദ്രത വളരെ കുറഞ്ഞ ഗ്രഹമാണ്. ചുറ്റും ഉപഗ്രഹങ്ങളുണ്ടണ്ട്. ഏകദേശം എട്ട് ഉപഗ്രഹങ്ങളാണ് കണ്ടെണ്ടത്തിയിട്ടുള്ളത്. ഇതില്‍ ആറ് ഉപഗ്രഹങ്ങളും കണ്ടെണ്ടത്തിയത് അടുത്ത കാലത്താണ്. 1989 ല്‍ അമേരിക്കന്‍ ബഹിരാകാശപേടകമായ വോയേജര്‍-2 ആണ് ആറ് ഉപഗ്രഹങ്ങള്‍ കണ്ടെണ്ടത്തിയത്. എന്നാല്‍ അതിനും എത്രയോ മുന്‍പേ മറ്റ് രണ്ടണ്ട് ഉപഗ്രഹങ്ങളും കണ്ടെണ്ടത്തിയിരുന്നു.
ട്രിറ്റണ്‍, നെറീദ് എന്നിവയാണവ. ഉപഗ്രഹങ്ങളില്‍ വലിപ്പത്തില്‍ മുമ്പനാണ് ട്രിറ്റന്‍. നെപ്ട്യൂണിന്റെ ദിശയ്ക്ക് വിപരീതദിശയിലാണ് ട്രിറ്റന്റെ പ്രയാണം. ഒരു തവണ ചുറ്റാന്‍ ട്രിറ്റന് ആറ് ഭൗമദിനങ്ങള്‍ വേണം.
2,705 കിലോമീറ്റര്‍ ആണ് ട്രിറ്റണ്‍ എന്ന ഉപഗ്രഹത്തിന്റെ ഏകദേശ വ്യാസം. ട്രിറ്റണിലെ അന്തരീക്ഷോഷ്മാവ് നെപ്ട്യൂണിനേക്കാള്‍ താഴെയാണ്. 235 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് ട്രിറ്റണിലെ ഊഷ്മാവ്. മറ്റൊരു ഉപഗ്രഹം നെറീദ് ആണ്.
'സൗരയൂഥം'എന്നത് മറ്റ് വലിയൊരു താരാപഥത്തിന്റെ നിസാരമായ ഒരു ഭാഗം മാത്രമാണെന്നോര്‍ക്കണം! ഇനിയും ശാസ്ത്രജ്ഞരുടെ ദൃഷ്ടി പതിയാത്ത എത്രയോ സൗരയൂഥങ്ങള്‍ കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളൂ. അനന്ത വിസ്തൃതമായ ഈ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്കുള്ള പ്രയാണം നമുക്ക് അസാധ്യമാണ്.
ഖരോപരിതലം ഇല്ലാത്ത നെപ്ട്യൂണ്‍
സൂര്യനില്‍ നിന്ന് ഏകദേശം 4504.3 മില്യണ്‍ കിലോമീറ്ററാണ് നെപ്ട്യൂണിലേക്കുള്ള ദൂരം. 49100 കിലോമീറ്റര്‍ വ്യാസമുള്ള ഗ്രഹമാണ്. 165 വര്‍ഷം കൊണ്ടണ്ടാണ് സൂര്യനെ ഒരു തവണ വലം വയ്ക്കുന്നത്. 16 മണിക്കൂര്‍ ഏഴു മിനിട്ട് സമയം കൊണ്ടണ്ടാണ് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നത്.
തണുത്തുറഞ്ഞ ഒരു ഗ്രഹമാണ്. 214 ഡിഗ്രി സെല്‍ഷ്യസാണ് ഊഷ്മാവ്. ഖരോപരിതലം ഇല്ലാത്ത ഗ്രഹമാണ് . ഹൈഡ്രജന്‍, ഹീലിയം, ജലം തുടങ്ങിയവ ഇവിടെ കാണും.
നെപ്ട്യൂണിനെ കണ്ടെണ്ടത്തുന്നു
1846 ലാണ് നെപ്ടൂണിനെ കണ്ടെണ്ടത്തുന്നത്. 1846 സെപ്തംബര്‍ 23ന്. ജര്‍മന്‍ ഗവേഷകരായ ജോഹാന്‍ ജി.ഗലെ, ഹെന്റിച്ച് എല്‍.ഡി. അറസ്റ്റ് എന്നിവരാണ് ആദ്യമായി നെപ്ട്യൂണിനെക്കുറിച്ച് പുറംലോകത്തെ അറിയിച്ചവര്‍. അന്നുമുതല്‍ ശാസ്ത്രം കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."